ഇസ്ലാമാബാദ്: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലുണ്ടായ ഭൂചലനത്തില്‍ രണ്ടുപേര്‍ മരിച്ചു. അമ്പതോളം പേര്‍ക്ക് പരുക്കേറ്റു. റിക്ടര്‍ സ്കെയിലില്‍ 4.3 തീവ്ര രേഖപ്പെടുത്തി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
നവാബ്ഷായില്‍ നിന്ന് 27 കിലോമീറ്റര്‍ വടക്കു കിഴക്ക് 15 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം എന്നാണ് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ നല്കുന്ന വിവരം. ഭൂകമ്പത്തെ തുടര്‍ന്ന പരിഭ്രാന്തരായ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: