വാഷിംഗ്ടണ്‍: യെമനിലെ യുഎസ് എംബസി പൂട്ടിയതായി വാഷിംഗ്ടണ്‍ അറിയിച്ചു. കഴിഞ്ഞ രണ്ടു മാസമായി വിദേശനയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണം നടക്കുന്ന പശ്ചാത്തലത്തിലാണ് എംബസി പൂട്ടിയത്. സുരക്ഷ കണക്കിലെടുത്താണ് സാനയിലെ എംബസി താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ തീരുമാനിച്ചതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
യെമന്റെ തലസ്ഥാനമായ സാനയില്‍ തിങ്കളാഴ്ച അല്‍ഖ്വയ്ദ നടത്തിയ ആക്രമണത്തില്‍ രണ്ട് ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. രണ്ടു മാസത്തിനിടെ ആറു വിദേശികളെ സാനയില്‍ നിന്ന് അക്രമികള്‍ തട്ടിക്കൊണ്ടുപോയി. കഴിഞ്ഞയാഴ്ച തട്ടിക്കെണ്ടുപോകല് ശ്രമം ചെറുത്ത ജര്‍മന്‍ ഉദ്യോഗസ്ഥനെ അല്‍ഖ്വയ്ദ തീവ്രവാദികള്‍ വെടിവെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: