അസ്താന: തെക്കന്‍ കസഖിസ്ഥാനില്‍ വാനും കാറും കൂട്ടിയിടിച്ച് പത്തുപേര്‍ കൊല്ലപ്പെട്ടു. ഒമ്പതോളം പേര്‍ക്ക് പരിക്കേറ്റു. കൈസിലോര്ദ പ്രവിശ്യയിലെ തര്ത്തുഗേ നഗരത്തിനു സമീപമുള്ള ഹൈവേയില്‍ പ്രാദേശികസമയം രാവിലെ ഒമ്പതിനായിരുന്നു അപകടമുണ്ടായത്.
ഇരുവാഹനങ്ങളിലുമായി 19 യാത്രക്കാരാണുണ്ടായിരുന്നത്. മരിച്ചവരില്‍ ഡ്രൈവര്‍മാരും ഉള്‍പ്പെടുന്നു. പരിക്കേറ്റവരെ ഉടന്‍ അടുത്ത ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: