സ്ലാവിയാന്‍സ്ക്: യുക്രൈന് ആഭ്യന്തരയുദ്ധത്തിലേക്കു വഴുതിവീണുകൊണ്ടിരിക്കുകയാണെന്ന സൂചന നല്കി സംഘര്‍ഷം ശക്തമാവുന്നു. സൈനിക തിരിച്ചടിയില്‍ മരണം 34 ആയതായി അധികൃതര്‍ വ്യക്തമാക്കി. അരക്ഷിതാവസ്ഥയും ആഭ്യന്തരയുദ്ധത്തിന്റെ അപകടവും യുക്രൈനെ സമീപിച്ചുകൊണ്ടിരിക്കുകയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളാന്ഡേ പറഞ്ഞു. ഏറെ വൈകുന്നതിനുമുമ്പ് യുക്രൈന് പ്രശ്നത്തിന് നയതന്ത്രപരിഹാരമുണ്ടാകുമെന്ന് ഫ്രഞ്ച് പ്രസിഡന്റ പ്രത്യാശപ്രകടിപ്പിച്ചു. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ സൈനിക വിന്യാസം നടത്തുന്നതിനിടെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച യുക്രൈന്റെ നടപടി അപലപനീയമെന്ന് റഷ്യ പ്രതികരിച്ചു. യുക്രൈന് പൗരന്മാര്ക്കെതിരെ സൈനിക വിന്യാസം നടത്തുന്നതിനിടെയാണ് മെയ് 25ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കലാപത്തിന്റെ കേന്ദ്രബിന്ദുവായ യുക്രൈന്റെ കിഴക്കന്‍ മേഖലയിലെ സ്ലാവിയാന്‍സ്ക് നഗരത്തില്‍ യുക്രൈന് സൈന്യം ശക്തമായി തിരിച്ചടിച്ചു. ഈ പോരാട്ടത്തില്‍ നാലുസൈനികര്‍ കൊല്ലപ്പെട്ടു.
സൈനികനീക്കത്തില്‍ 30 റഷ്യന്‍ അനുകൂലികളും കൊല്ലപ്പെട്ടതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. നഗരത്തിന്റെ മധ്യത്തിലേക്ക് കലാപം ഇതുവരെ എത്തിയില്ലെങ്കിലും ആവശ്യസാധനങ്ങള്‍ അതിവേഗം തീര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഇതുകൂടുതല്‍ രൂക്ഷമായ പ്രതിസന്ധികള്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. റഷ്യ തെരഞ്ഞെടുപ്പിനെ പിന്തുണക്കുകയാണെങ്കില്‍ യുക്രൈന് ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക് അറുതിവരുത്താനുള്ള ജെയിനെവ സംഭാഷണങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് യുക്രൈന്റെ ആക്റ്റിംഗ് വിദേശകാര്യമന്ത്രി ആന്ത്രി ദെശ്ചിത്ഷ്യ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന് 3 ആഴ്ചകള്‍ മാത്രം ബാക്കിനില്‍കേ ആവശ്യമായ കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ വ്യാപൃതരായിരിക്കുകയാണ് യുക്രൈന് അധികൃതര്‍. തെരഞ്ഞെടുപ്പ് വിജയകരമായി നടക്കുകയാണെങ്കില്‍ കീവിലെ സര്‍ക്കാറിന് കൂടുതല്‍ നിയമസാധുത വരുമെന്നാണ് യുക്രൈന് അധികൃതരുടെ പക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: