ബാങ്കോക്ക്: തായ്ലന്ഡ് പ്രധാനമന്ത്രിയെ യിങ്ലുക്ക് ഷിനവത്രയോട് രാജിവയ്ക്കാന്‍ കോടതി ഉത്തരവിട്ടു. ദേശീയ സുരക്ഷാ മേധാവിയെ മാറ്റിയതിലൂടെ നിയമവിരുദ്ധമായാണ് ഷിനവത്ര പ്രവര്‍ത്തിച്ചതെന്ന് ഭരണഘടനാ കോടതി വിധിച്ചു.
രാജ്യത്തെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്നതിനും കോടതി വിധി കാരണമായേക്കും. ഗ്രാമീണ മേഖലകളില്‍ സര്‍ക്കാരിന് നല്ല സ്വാധീനമാണുള്ളത്. അതിനാല്‍ സര്‍ക്കാര്‍ അനുകൂലികള്‍ കോടതി വിധിക്കെതിരെ തെരുവില്‍ ഇറങ്ങുമെന്നത് ഉറപ്പാണ്. പ്രതിപക്ഷ പാര്‍ട്ടികളുമായുള്ള സംഘര്‍ഷത്തിനും ഇത് വഴിയൊരുക്കും.
2011ല്‍ പ്രതിപക്ഷ ഭരണകൂടം നിയമിച്ച ദേശീയ സുരക്ഷാ മേധാവിയെ ഷിനവത്ര നീക്കിയതോടെയാണ് സര്‍ക്കാര്‍ വിരുദ്ധ വികാരം കൂടുതല്‍ രൂക്ഷമായത്. ഇത്തരമൊരു നീക്കത്തിലൂടെ തനിക്ക് ഒരു നേട്ടവും ഉണ്ടായില്ലെന്നാണ് ഷിനവത്ര കോടതിയില്‍ പറഞ്ഞത്. എന്നാല്‍ അവരുടെ ഒരു ബന്ധുവിന് ഗുണം ഉണ്ടായതായി കോടതി കണ്ടെത്തി. നിയമപരമായ പാര്‍ലമെന്റ് തായ്ലന്ഡില് ഇല്ലാത്തതിനാല്‍ തന്നെ കാവല്‍ പ്രധാനമന്ത്രിയായി തുടരുകയായിരുന്നു യിങ്ലുക്ക് ഷിനവത്ര.
പാര്‍ലമെന്റ് ഇല്ലാത്തതിനാല്‍ തന്നെ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതും അനിശ്ചിതത്വത്തിലാണ്. യിങ്ലുക്ക് ഷിനവത്ര രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് 2013 നവംബര്‍ മുതല്‍ തായ്ലന്ഡില് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടന്നു വരികയാണ്. അതിനിടെയാണ് കോടതിയുടെ ഇടപെടല്‍. കോടതി വിധി വന്നതോടെ പ്രധാനമന്ത്രിക്ക് രാജി വയ്ക്കുകയല്ലാതെ മറ്റു വഴികളില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: