ന്യൂയോര്‍ക്ക്: വിവാദ കോലാഹലമുയര്‍ത്തിയ ചേരുവകള്‍ കൊക്കക്കോളയയില് നിന്നും പെപ്സിയില്‍ നിന്നും നീക്കം ചെയ്യുമെന്ന് കമ്പനി അധികൃതര്‍. മൗണ്ടന്‍ ഡ്യൂ, ഫാന്റ, പവറെയ്ഡ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ അടക്കം തങ്ങളുടെ എല്ലാ ശീതളപാനീയങ്ങളില്‍ നിന്നും ഇവ നീക്കുമെന്നാണ് കമ്പനികളുടെ വാഗ്ദാനം.
ബ്രോമിനേറ്റഡ് വെജിറ്റബിള്‍ ഓയിലാണ് വിവാദമായ ഘടകം. ഇതു ചൂണ്ടിക്കാട്ടി എണ്ണമറ്റ പരാതികളാണ് കമ്പനികള്‍ക്കെതിരെ ഉയരുന്നത്. ഈ ഘടകത്തിന് ജപ്പാനിലും യൂറോപ്യന്‍ യൂണിയനും അംഗീകാരം നല്‍കിയിട്ടില്ലെന്നും സാറാ കവന എന്നയാള്‍ നല്കിയ പരാതിയില്‍ പറയുന്നു.ശീതള പാനീയത്തിന് പ്രത്യേക സ്വാദ് പകരുന്ന ബ്രോമിനേറ്റഡ് വെജിറ്റബിള്‍ ഓയില്‍ സുരക്ഷിമാണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് കമ്പനികള്‍. എന്നാല്‍ ലോകത്തിെന്റ പലഭാഗങ്ങളില്‍ നിന്നുയരുന്ന സമ്മര്‍ദ്ദം കണക്കിലെടുത്താണ് ഈ ചേരുവ മാറ്റുന്നതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: