ചില മഴയും ചില പുഴയും ഒരുപോലെ
കൈയാട്ടി വിളിക്കും; നനയ്ക്കില്ല
പൂക്കൂടയ്ക്കറിയില്ലല്ലോ,
ഏതു ചെടിയിലെ പൂക്കളെന്ന്
പുഴയ്ക്കും അറിയില്ല അത് നനച്ച പാദങ്ങള്‍
എത്രദൂരം നടന്നിട്ടുണ്ടാവാമെന്ന്
മഴയ്ക്കും അറിയില്ല ഈ ഇരമ്പലില്‍
എത്ര തേങ്ങലുകള്‍ ഒലിച്ചുപോയിട്ടുണ്ടാവാമെന്ന്
പുഴയ്ക്കും മഴയ്ക്കും എനിക്കും അറിയാം
ചില പൂക്കളില്‍ ഇനിമേല്‍ നനവുണ്ടാവില്ലെന്ന്
– കണ്ണന് ധന്യാലയം
പ്രതികരിക്കാൻ ഇവിടെ എഴുതുക: