കറാച്ചി: പതിനെട്ടുവയസിനു താഴെയുള്ളവര്‍ തമ്മിലെ വിവാഹം കുറ്റകരമാക്കി പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ നിയമം പാസാക്കി. കുട്ടികളുടെ അവകാശങ്ങളുടെ ലംഘനം തടയുക എന്ന ലക്ഷ്യത്തോടെ സിന്ധ് അസംബ്ലിയാണ് ചരിത്രപരമായ തീരുമാനമെടുത്തത്. ബാലവിവാഹ വിരുദ്ധ നിയമം നിലവില്‍വരുന്ന ആദ്യ പ്രവിശ്യയും സിന്ധ് തന്നെ. 1929ലെ ബാലവിവാഹ നിയന്ത്രണ നിയമത്തില്‍ ഭേദഗതികള്‍ വരുത്തിക്കൊണ്ടാണ് പുതിയ നിയമം.
‘സിന്ധ് ബാല വിവാഹം തടയല്‍ ബില്‍ 2013’മായി ബന്ധപ്പെട്ട് രണ്ടു പ്രത്യേക ബില്ലുകള്‍ പിപിപി (പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി) അംഗങ്ങളായ ഷര്‍മ്മിള ഫറൂഖിയും റൂബിനെ സാദത്ത് ഖ്വായ്വിംഖാനിയുമായിരുന്നു സഭയില്‍ അവതരിപ്പിച്ചത്. ബില്‍ നിയമമാകുന്നതോടെ ബാലവിവാഹത്തിലെ ഇരയ്ക്ക് പരാതിയുമായി കോടതിയെ സമീപിക്കാം. കുറ്റാരോപിതര്‍ക്ക് ജാമ്യംലഭിക്കില്ല. കോടതിക്കു പുറത്തുവച്ചുള്ള ഒത്തുതീര്‍പ്പ് സാധ്യതകളും അടയും. ശിക്ഷാ ഇളവിനും അര്‍ഹതയുണ്ടാവില്ല. ബാലവിവാഹവുമായി ബന്ധപ്പെട്ടകേസുകളില്‍ കുറഞ്ഞതു മൂന്നു വര്‍ഷം വരെ തടവുശിക്ഷ നല്കുന്ന തരത്തിലായിരിക്കും നിയമത്തിലെ വ്യവസ്ഥകളെന്ന് സിന്ധ് പാര്‍ലമെന്ററി കാര്യമന്ത്രി സിക്കന്തര്‍ മന്ധ്രോ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: