കൊച്ചി: സാമൂഹ്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ജന്മഭൂമിക്ക് വായനക്കാര്‍ക്കിടയില്‍ പ്രത്യേക സ്ഥാനമാണുള്ളതെന്ന് പ്രശസ്ത പത്രപ്രവര്‍ത്തക ലീല മേനോന് അഭിപ്രായപ്പെട്ടു. വായനക്കാരില്‍ സാംസ്കാരിക ബോധം ഉണര്‍ത്തുന്നതില്‍ ജന്മഭൂമിയുടെ പങ്ക് നിസ്തുലമാണെന്നും ജന്മഭൂമി പത്രാധിപര്‍ ചൂണ്ടിക്കാട്ടി. ജന്മഭൂമി പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ലീല മേനോന്.
ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും യോഗത്തില്‍ വിലയിരുത്തി. ജന്മഭൂമി എംഡി എം.രാധാകൃഷ്ണന്, റസിഡന്റ് എഡിറ്റര്‍ കെ.കുഞ്ഞിക്കണ്ണന്, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ഡപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍, ചീഫ് ന്യൂസ് കോര്‍ഡിനേറ്റര്‍ അനില്‍ ജി, ന്യൂസ് എഡിറ്റര്‍മാരായ മുരളി പാറപ്പുറം, ആര്. അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: