Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ചിത്രങ്ങളെ തേടിയിറങ്ങിയ ആന്‍ജ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2014, 08:25 pm IST
in Lifestyle

ഏറ്റെടുക്കുന്ന ഓരോ ദൗത്യവും സ്വപ്ന സാക്ഷാത്ക്കാരം പോലെയാണ്‌ ആന്‍ജ നിഡ്രിന്‍ഗാസ്‌ എന്ന ജര്‍മന്‍ വനിതാ ഫോട്ടോഗ്രാഫര്‍ ചെയ്തു തീര്‍ത്തത്‌. അതും പൂര്‍ണ ആത്മാര്‍ത്ഥതയോടെ. അഫ്ഗാനിസ്ഥാനിലെ മണ്ണില്‍ ആന്‍ജ വെടിയേറ്റു മരിച്ചെന്ന വിവരം മാധ്യമലോകത്തെ മാത്രമല്ല ലോകത്തെ തന്നെ ഞെട്ടിച്ചു.

അഫ്ഗാനിലെ യുദ്ധഭൂമിയില്‍ വെടിയേറ്റുവീഴുമ്പോള്‍ പൊലിഞ്ഞത്‌ ആന്‍ജ എന്ന വെറുമൊരു ഫോട്ടോഗ്രാഫറെ മാത്രമായിരുന്നില്ല. രാജ്യത്തോട്‌ നൂറ്‌ ശതമാനം കൂറ്‌ പുലര്‍ത്തുകയും ജീവിതത്തില്‍ ധീരമായി പോരാടുകയും ചെയ്ത കരുത്തുറ്റ വനിതയെകൂടിയായിരുന്നു. ഏതൊരു ദുരന്തമുഖത്തേക്കും ധൈര്യത്തോടെ കയറിച്ചെന്നിരുന്ന ആന്‍ജ ജീവിതത്തെ ചിരിച്ച മുഖത്തോടെയാണ്‌ കണ്ടിരുന്നത്‌.

വാര്‍ത്താചിത്രങ്ങള്‍ മാത്രം കണ്ടെത്താനുള്ള ശ്രമമായിരുന്നില്ല അവര്‍ നടത്തിയിരുന്നത്‌. ജനങ്ങളിലേക്കും അവര്‍ നേരിടുന്ന പ്രശ്നങ്ങളിലേക്കും ഇറങ്ങിച്ചെന്ന്‌ അത്‌ പച്ചയായി ലോകത്തെ അറിയിക്കുകയായിരുന്നു. ഞൊടിയിടയില്‍ സ്ഫോടനങ്ങളും പൊട്ടിത്തെറികളും നടക്കുന്ന യുദ്ധമുഖത്തേക്ക്‌ കാലിടറാതെ ആന്‍ജ നടന്നു ചെന്നു.

കിഴക്കന്‍ അഫ്ഗാനിസ്താനിലെ താനി ജില്ലയില്‍ ഏപ്രില്‍ നാലിനാണ്‌ അസോസിയേറ്റ്‌ പ്രസ്‌ സീനിയര്‍ ഫോട്ടോഗ്രാഫറായ ആന്‍ജയും റിപ്പോര്‍ട്ടറായ കാത്തിഗനോണും വെടിയേറ്റ്‌ മരിച്ചത്‌. അഫ്ഗാന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ റിപ്പോര്‍ട്ടിംഗാനിയാണ്‌ ആന്‍ജയും സംഘവും ഇവിടെയെത്തിയത്‌. ബാലറ്റ്‌ പേപ്പറുകള്‍ വിതരണം ചെയ്യുന്ന സംഘത്തോടൊപ്പം ഒരു ചെക്പോസ്റ്റില്‍ കാറിലിരിക്കുമ്പോള്‍ അഫ്ഗാന്‍ പോലീസ്‌ കമാന്‍ഡര്‍ ആന്‍ജയുടെയും കാത്തിയുടെയും നേര്‍ക്ക്‌ വെടിയുതിര്‍ക്കുകയായിരുന്നു.

ജര്‍മനിയിലെ വെസ്റ്റ്‌ ഫാലിയഹോക്സ്റ്ററില്‍ 1965- ഒക്ടോബര്‍ 12-നായിരുന്നു ആന്‍ജ നിഡ്രിന്‍ഗാസിന്റെ ജനനം. പതിനേഴാമത്തെ വയസ്സില്‍ ഫ്രീലാന്‍സ്‌ ഫോട്ടോഗ്രാഫറായായി. ജര്‍മ്മന്‍ പത്രമായ ‘ഗോട്ടിന്‍ഗര്‍ ടേഗ്ബല്‍ട്ടില്‍’ ജര്‍മ്മന്‍ മതില്‍ സംബന്ധിച്ച ചിത്രം പകര്‍ത്തിക്കൊണ്ടായിരുന്നു ആ കടന്നുവരവ്‌. 1990-ല്‍ യൂറോപ്യന്‍ പ്രസ്‌ ഫോട്ടോ ഏജന്‍സിയില്‍ ഫോട്ടോ ജേര്‍ണലിസ്റ്റായി ജോലിയില്‍ പ്രവേശിച്ചതോടെ ആന്‍ജയുടെ ജീവിതം മാറി മറഞ്ഞു. പിന്നീടുള്ള പത്തുവര്‍ഷങ്ങള്‍ വാര്‍ത്താചിത്രങ്ങളെത്തേടിയുള്ള യാത്രയായിരുന്നു. യുദ്ധമുഖത്ത്‌ ജീവന്‍ പണയംവെച്ച്‌ ആന്‍ജ എടുത്ത ചിത്രങ്ങള്‍ ശ്രദ്ധനേടിയതോടുകൂടി അവര്‍ പ്രശസ്തയായി. ലോകരാജ്യങ്ങള്‍ ആന്‍ജയെയും അവരുടെ ചിത്രങ്ങളേയുംക്കുറിച്ച്‌ ചര്‍ച്ചചെയ്യാന്‍ തുടങ്ങി.

പിന്നീട്‌ അഫ്ഗാനിസ്ഥാനിലേക്ക്‌ പോയ ആന്‍ജ താലിബാന്റെ ജീവിത കഥ ചിത്രങ്ങളാക്കി ലോകത്തിന്‌ നല്‍കി. ഈ കാലഘട്ടത്തില്‍ തന്നെ ഇറാഖ്‌, അഫ്ഗാനിസ്താന്‍, ഗാസാ, ഇസ്രായേല്‍, കുവൈത്ത്‌, തുര്‍ക്കി എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ചും അവര്‍ ചിത്രങ്ങള്‍ പകര്‍ത്തി. എണ്ണിയാലൊടുങ്ങാത്ത ചിത്രങ്ങളാണ്‌ മരണത്തിലേക്ക്‌ വീഴുന്നതുവരെ ആന്‍ജ ലോകത്തിന്‌ സമ്മാനിച്ചത്‌.

ആന്‍ജ എന്ന ധീരതയുടെ കരുത്തിന്റെ വനിതയെത്തേടി നിരവധി പുരസ്ക്കാരങ്ങളും ഈ കാലഘട്ടത്തില്‍ എത്തി. 2007-ല്‍ ഹാര്‍വാഡ്‌ സര്‍വകലാശാലയുടെ നീമാന്‍ ഫെലോഷിപ്പിന്‌ അര്‍ഹയായി. ഈ ചിത്രങ്ങള്‍ ഫ്രാങ്ക്ഫര്‍ട്ടിലെ മ്യൂസിയം ഓഫ്‌ മോഡേണ്‍ ആര്‍ട്ട്‌ ഗാലറിയിലും ഓസ്ട്രിയയിലെ ഗ്രാസ്‌ ഗാലറിയിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. 2005-ല്‍ പകര്‍ത്തിയ ഇറാഖ്‌ യുദ്ധ ചിത്രങ്ങള്‍ ആര്‍ജ നിഡ്രിന്‍ഗാസിനെ പുലിറ്റ്സര്‍ പുരസ്കാരത്തിനും അര്‍ഹയാക്കി. അസോസിയേറ്റ്‌ പ്രസ്സിനുവേണ്ടി ജോലിചെയ്യുന്ന വനിതാ പത്രപ്രവര്‍ത്തകരില്‍ ഏറ്റവും കൂടുതല്‍ പുരസ്കാരം നേടിയ വനിതയായും ആന്‍ജ മാറി. അതേവര്‍ഷം തന്നെ അന്താരാഷ്‌ട്ര വനിതാ മാധ്യമ ഫൗണ്ടേഷന്റെ (ഐഡബ്ല്യുഎംഎഫ്‌) ധീര പത്രപ്രവര്‍ത്തക എന്ന പുരസ്കാരവും അവര്‍ സ്വന്തമാക്കി.

2005ല്‍ ഇറാഖില്‍ കൊല്ലപ്പെട്ട 31 അമേരിക്കന്‍ സൈനികരുടെ യൂണിഫോമിന്‌ ഇടയിലിരുന്ന്‌ വിലപിക്കുന്ന സൈനികന്റെ ചിത്രം, അഫ്ഗാസ്താനിലെ വിജന പര്‍വതമേഖലയില്‍ റോന്തു ചുറ്റാന്‍ നിയോഗിക്കപ്പെട്ട പട്ടാളക്കാരന്‍ തന്റെ 34-ാ‍ം പിറന്നാള്‍ ദിനത്തില്‍ ഏകനായി മെഴുകുതിരി വെട്ടത്തിലിരിക്കുന്ന ചിത്രം (2009), കാണ്ഡഹാറിലെ അസമാധാനത്തിനിടയിലും ഒരു പാര്‍ക്കിലേക്കുള്ള പ്രവേശനഫീസ്‌ കൊടുക്കാനായി അച്ഛനും അഞ്ചു കുഞ്ഞുമക്കളും സ്കൂട്ടറിലിരിക്കുന്ന ചിത്രം, തോക്കിന്‍മുനയില്‍ പൂക്കള്‍ തിരുകിവെച്ച്‌ ചെക്പോസ്റ്റില്‍ കാവലിരിക്കുന്ന അഫ്ഗാന്‍ പോലീസുകാരന്റെ ചിത്രം (2013), യുദ്ധവിമാനം വെടിയേറ്റ്‌ വീഴുന്ന ലിബിയയുടെ ചിത്രം (2011), കാബൂളിലെ ഈദുല്‍ഫിത്തര്‍ ആഘോഷവേളയില്‍ യന്ത്ര ഊഞ്ഞാലില്‍ കളിത്തോക്കുകൊണ്ട്‌ കളിക്കുന്ന അഫ്ഗാന്‍ ബാലന്റെ ചിത്രം (2009) എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു.46-ാ‍ം വയസുവരെ ലോകത്തെ തന്റെ കണ്ണുകളിലൂടെ പകര്‍ത്തിയെടുക്കുകയായിരുന്നു അവര്‍. എല്ലാം വെടിഞ്ഞ്‌ മറ്റൊരു ലോകത്തേക്ക്‌ ആന്‍ജ യാത്രയായെങ്കിലും അവര്‍ പകര്‍ത്തിയ ജീവസുറ്റ ചിത്രങ്ങള്‍ ഇനിയും നിലനില്‍ക്കും…

ശിവാനി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

Entertainment

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

Kerala

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

പുതിയ വാര്‍ത്തകള്‍

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ലിഫ്റ്റ് ചോദിച്ച്‌ കയറിയ ബൈക്കില്‍ ലോറി ഇടിച്ച്‌ അപകടം; 23കാരിക്ക് ദാരുണാന്ത്യം

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രകാശനം ചെയ്യുന്നു

കേരളത്തില്‍ ശത്രുക്കളെ പോലെ തമ്മിലടിക്കുന്നവര്‍ ദല്‍ഹിയില്‍ ഒറ്റക്കെട്ട്: ശിവരാജ് സിങ് ചൗഹാന്‍

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.