വാഷിങ്ടണ്‍: ഫ്ളോറിഡ ജയിലിലുണ്ടായ സ്ഫോടനത്തില്‍ അന്തേവാസികളായ രണ്ടു പേര് കൊല്ലപ്പെട്ടതായി അധികൃതര്‍. നൂറോളം പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ബുധനാഴ്ച രാത്രി പതിനൊന്നു മണിക്കാണ് സ്ഫോടനം ഉണ്ടായത്.
ഗ്യാസ് പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്നാണ് വിലയിരുത്തുന്നത്. സ്ഫോടന സമയത്ത് അറുന്നൂറോളം പേരാണ് ജയിലിലുണ്ടായിരുന്നത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: