കോട്ടയം: അവാര്‍ഡുകള്‍ക്ക് അടിമപ്പെടുത്താന്‍ കഴിയാതിരുന്ന വ്യക്തിത്വമായിരുന്നു എം.വി.ദേവന്റേതെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി കാ.ഭാ. സുരേന്ദ്രന് അഭിപ്രായപ്പെട്ടു. ആളും അവാര്‍ഡും നോക്കി വിമര്‍ശിക്കാറുള്ള ഇന്നത്തെ പല സാസ്കാരിക നായകന്മാര്ക്കും ഇണങ്ങാത്ത വ്യക്തിത്വമായിരുന്നു ദേവനുണ്ടായിരുന്നത്.
ചെറിയവര്‍ക്കും ഇരിപ്പിടം നല്‍കാനുള്ള മഹത്വം അദ്ദേഹത്തിന്റെ വിശാലഹൃദയത്തിനുണ്ടായിരുന്നു. ആശയപരമായി വിമര്‍ശിക്കുമ്പോഴും വ്യക്തിപരമായ ഈര്ഷ്യകൊണ്ടു നടക്കാത്തത് അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു.സാംസ്കാരിക കേരളത്തിന് നട്ടെല്ലുള്ള ഒരാളാണ് നഷ്ടമായിരിക്കുന്നത്. കച്ചവടതാല്പര്യങ്ങള്ക്കു നിന്നുകൊടുക്കാത്ത ഒറ്റയാന്, മതവും മതേതരത്വവും നോക്കാത്ത വിമര്ശകന്, കലയുടെ ശില്പി എന്നീ നിലകളിലെല്ലാം നിറഞ്ഞുനിന്ന വ്യക്തിത്വമാണ് എം.വി. ദേവനെന്നും അനുശോചന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: