ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ 2008 മുതലുള്ള കണക്കനുസരിച്ച് 34 പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്ന് ആമ്നെസ്റ്റി ഇന്റര്‍നാഷണല്‍. ‘പാകിസ്ഥാനിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം’ എന്ന പേരിലുള്ള റിപ്പോര്‍ട്ടിലാണ് ആമ്നെസ്റ്റി ഇക്കാര്യം പറയുന്നത്.
പോലീസില്‍ നിന്നും ഭീകര സംഘടനകളില്‍ നിന്നും സൈനികരില്‍ നിന്നും രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്നും പാകിസ്ഥാനിലെ മാധ്യമപ്രവര്‍ത്തകര്‍ ഭീഷണി നേരിടുകയാണ്. നവാസ് ഷെരീഫ് പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം എട്ട് പേര് കൊല്ലപ്പെട്ടു.
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള മനുഷ്യാവകാശ ലംഘനങ്ങളില്‍ നടപടിയെടുക്കണമെന്നും നീതി നടപ്പാക്കണമെന്നും ആമ്നെസ്റ്റി ആവശ്യപ്പെടുന്നു.
ഏപ്രില്‍ 19ന് പാകിസ്ഥാനിലെ പ്രമുഖ ടിവി അവതാരകനായ ഹമീദ് മിറിന് കറാച്ചിയില്‍ വെച്ച് വെടിയേറ്റിരുന്നു. ഹമീദിന് നേരെ വധശ്രമത്തിന് പിന്നില്‍ ഐഎസ്ഐ ആണെന്നാണ് ജിയോ ടിവിയുടെ ആരോപണം. എന്നാല്‍ ആരോപണം നിഷേധിച്ച സൈന്യം ചാനല്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ആമ്നെസ്റ്റി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. മാധ്യമപ്രവര്‍ക്ക് ഏറ്റവുമധികം ഭീഷണി ഉയര്‍ത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് പാകിസ്ഥാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: