ബീററ്റ്: വിമത ഭൂരിപക്ഷമുള്ള അലപ്പോയിലെ വടക്കന്‍ നഗരങ്ങളിലെ ജില്ലകളില്‍ സിറിയന്‍ സര്‍ക്കാര്‍ ബോംബുകളുമായി സാധാരണക്കാരെ ലക്ഷ്യം വയ്ക്കുന്നെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സമിതിയായ വാച്ച് ഡോഗ്.
അലപ്പോയില്‍ വിമത ഭുരിപക്ഷമുള്ള 85 സ്ഥലങ്ങളില്‍ സര്‍ക്കാര്‍ ബാരല്‍ ബോംബാക്രമണം നടത്തിയെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കണ്ടെത്തിയിരിക്കുന്നത്.
ഫെബ്രുവരി 22നും ഏപ്രില്‍ രണ്ടിനുമിടയിലാണ് ആക്രമണം ഉണ്ടായതെന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതു സംബന്ധിച്ച വിഷയത്തില്‍ നാളെ യുഎന്‍ സെക്രട്ടറി കൗണ്‍സില്‍ ചര്‍ച്ച നടത്തുന്നുണ്ട്.
സാറ്റ്ലൈറ്റ് ചിത്രങ്ങളും വിഡീയോകളും, സാക്ഷികളുടെ അഭിമുഖങ്ങളും പരിശോധിച്ച ശേഷമാണ് ഹ്യൂമന്‍ റൈറ്റ് വാച്ച്(എച്ച്ആര്‍ഡബ്ല്യു) പ്രവര്‍ത്തകര്‍ അക്രമണം നടന്ന സ്ഥലം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: