ചേര്‍ത്തല: പകരക്കാരനില്ലാത്ത അമരക്കാരനായി വീണ്ടും വെള്ളാപ്പള്ളി. എസ്എന്‍ ട്രസ്റ്റിന്റെ സെക്രട്ടറിയായി ഏഴാം തവണയും എതിരില്ലാതെ വെള്ളാപ്പള്ളി നടേശന് തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ 18 വര്‍ഷമായി വെള്ളാപ്പള്ളി നടേശനാണ് എസ്എന്‍ ട്രസ്റ്റിന്റെ സെക്രട്ടറി. ഇന്നലെ നടന്ന ട്രസ്റ്റ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ എതിര് പാനലില്ലാതെ വെള്ളാപ്പള്ളി നയിച്ച പാനല്‍ വിജയിക്കുകയായിരുന്നു. ഡോ.എം.എന്‍.സോമന് (ട്രസ്റ്റ് ചെയര്മാന്), വെള്ളാപ്പള്ളി നടേശന് (സെക്രട്ടറി), തുഷാര്‍ വെള്ളാപ്പള്ളി (അസിസ്റ്റന്റ് സെക്രട്ടറി), ഡോ.ജി.ജയദേവന് (ട്രഷറര്‍). എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായി പ്രേംരാജ്, ഡി.സുരേന്ദ്രന്, അജി.എസ്.ആര്.എം, മോഹന്‍ ശങ്കര്‍, എന്‍.രാജേന്ദ്രന്, കെ.പത്മകുമാര്‍, എ.സോമരാജന്, എരവന്ങ്കര വിശ്വനാഥന്, വി.സുബാഷ്, വേലന്‍ ചിറ സുകുമാരന്‍, അഡ്വ.ആര്.കെ.ദാസ്, പി.എന്‍.നടരാജന്, ഡി.സുഗുതന്, അഡ്വ.സംഗീത വിശ്വനാഥന്, എം.പ്രേംകുമാര്‍, പി.എം.രവീന്ദ്രന്, സന്തോഷ് അരയക്കണ്ടി എന്നിവരെ തെരഞ്ഞെടുത്തു. വിവിധ റീജിയനുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 1419 പ്രതിനിധികളാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: