റോം: ലോകത്തിലെ ഏറ്റവും പ്രായം ചെന്ന മനുഷ്യനായി ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ച അര്‍ട്ടൂറോ ലികാറ്റ (111) അന്തരിച്ചു. നൂറ്റിപ്പന്ത്രണ്ടാം പിറന്നാള്‍ ആഘോഷിക്കാന്‍ എട്ടു ദിവസം മാത്രം ബാക്കി നില്‍ക്കെ ഏപ്രില്‍ 24നായിരുന്നു ലികാറ്റയുടെ അന്ത്യം. മരിക്കു്മ്പോള് 111 വയസും 357 ദിവസവുമായിരുന്നു ലികാറ്റയുടെ പ്രായം.
ജപ്പാനിലെ മിസാവോ ഒകാവയാണ് ഇനി ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായം കൂടിയ സ്ത്രീ. 115 വയസാണ് മിസാവോയ്ക്കുള്ളത്. ലികാറ്റയുടെ ഭാര്യ റോസ 1980ല്‍ എഴുപത്തിയെട്ടാം വയസില്‍ മരിച്ചു. ഏഴു മക്കളും എട്ടു ചെറുമക്കളും ഉണ്ട്. 1902 മേയ് രണ്ടിന് തെക്കന്‍ ഇറ്റലിയിലെ ഇന്നയില് ആയിരുന്നു ലികാറ്റയുടെ ജനനം. ഒമ്പതാം വയസു മുതല്‍ ഖനിയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയ ലികാറ്റ, 1921ല്‍ പത്തൊമ്പത് വയസുള്ളപ്പോള്‍ ഇറ്റലിയുടെ സേനയില്‍ ചേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: