കണ്ണൂര്‍: സ്വര്‍ഗീയ കെ.ജി.മാരാരുടെ 19-ാം സ്മൃതി ദിനാചരണം വിവിധ പരിപാടികളോടെ ആചരിച്ചു. കണ്ണൂര്‍ പയ്യാമ്പലത്തെ മാരാര്‍ജി സ്മൃതി കുടീരത്തില്‍ നടന്ന പുഷ്പാര്‍ച്ചനയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്, രാഷ്ട്രീയ സ്വയംസേവക സംഘം സഹപ്രാന്ത സംഘചാലക് അഡ്വ.കെ.കെ. ബലറാം, ബിജെപി ദേശീയ കൗണ്‍സില്‍ അംഗങ്ങളായ എ.പി. പത്മിനി ടീച്ചര്‍, പി.കെ. വേലായുധന്, ജില്ലാ അധ്യക്ഷന്‍ കെ.രഞ്ചിത്ത്, പി.സി. മോഹനന് മാസ്റ്റര്‍, അഡ്വ.വി.രത്നാകരന്, എം.കെ. വിനോദ്, ഭാഗ്യശീലന്‍ ചാലാട്, വിജയന് വട്ടിപ്രം, എ.ഒ. രാമചന്ദ്രന്, ബിജു ഏളക്കുഴി, പി. സത്യപ്രകാശന്‍, കെ.ബി. പ്രജില്‍, പി. ബാലന്, സത്യന് കൊമ്മേരി തുടങ്ങിയവര്‍ പുഷ്പാര്‍ച്ചനയില്‍ പങ്കെടുത്തു.
തുടര്‍ന്ന് പയ്യാമ്പലത്ത് നടന്ന അനുസ്മരണ സമ്മേളനം ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന് ഉത്ഘാടനം ചെയ്തു. പുതുതലമുറയിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മാതൃകയാക്കാവുന്ന മഹത് വ്യക്തിത്വത്തിനുടമയായിരുന്നു മാരാര്‍ജിയെന്ന് അദ്ദേഹം പറഞ്ഞു. മാരാര്‍ജി ഒരു അധികാര സ്ഥാനത്തുമിരിക്കാതെ ജനമനസ്സുകളില്‍ അവിസ്മരണീയനായ വ്യക്തിയായി. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിലും ഒരു കാലഘട്ടത്തിലും മാരാര്‍ജിയെ പോലൊരു നേതാവിനെ കാണാനാവില്ല.
കെ. രഞ്ചിത്ത് അധ്യക്ഷത വഹിച്ചു. അഡ്വ.കെ.കെ. ബലറാം, പി.സി. മോഹനന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. എ.പി. ഗംഗാധരന് സ്വാഗതവും ടി.സി. മനോജ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: