പരിമിതമായ സൗകര്യങ്ങളില്‍ ദക്ഷിണേന്ത്യയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ആദ്യമായി ടെസ്റ്റ് ട്യൂബ് ശിശുവിന് ജന്മമേകാന് നേതൃത്വം നല്കിയ മെഡിക്കല്‍ സംഘത്തിന്റെ മേധാവിയായ ഡോ.ഷീലാ ബാലകൃഷ്ണന് സ്ത്രീസമൂഹത്തിനുതന്നെ മാതൃകയാണ്.. അതിന് കൂട്ടായി ഡോ. റജി കുമാര്‍, ഡോ. അനിത തുടങ്ങി നഴ്സുമാരും ലാബ് അസിസ്റ്റന്റുമാരും വരെ നീണ്ടൊരു നിരയുണ്ടായിരുന്നു. ഇതോടെ തെക്കേ ഇന്ത്യയിലെ ഇന്‍ഫെര്‍ട്ടിലിറ്റി സ്പെഷ്യലിസ്റ്റുകളുടെ നിരയിലും ഡോ. ഷീല ഒന്നാം സ്ഥാനത്തെത്തി. 2012 ആഗസ്റ്റിലാണ് എസ്എടിയില്‍ ആധുനിക വന്ധ്യതാ ചികിത്സാകേന്ദ്രം ആരംഭിച്ചത്. 20വര്‍ഷങ്ങള്‍ക്കു മുന്‍പു പ്രാഥമിക തലത്തില്‍ ആരംഭിച്ച വന്ധ്യതാ ചികിത്സാ വിഭാഗത്തെ പിഎംഎസ്എസ്വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ ചികിത്സാ കേന്ദ്രമാക്കി മാറ്റിയത്. ഇപ്പോള്‍ 34 ദമ്പതിമാര്‍ക്കാണ് ഇവിടെ ടെസ്റ്റ്യൂബ് ചികിത്സാരീതിയിലുള്ള വന്ധ്യതാ നിവാരണം നടത്തിവരുന്നത്. 2013-ല്‍ ആദ്യമായാണ് ഐവിഎഫ് ചെയ്തത്്.മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പാള്‍ ഡോ രാംദാസ് പിഷാരടി, എസ്എടി സൂപ്രണ്ട് ഡോ കെ.ഇ.എലിസബത്ത് എന്നിവരുടെ മേല്‍നോട്ടത്തിലാണു ചികിത്സാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയത്്. ഇത് സ്വകാര്യ സ്ഥാപനങ്ങള്ക്ക്ഒരു ബദലല്ല. മറിച്ച് സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്ക്കുവേണ്ടി ആരംഭിച്ച സംരംഭമാണെന്ന് ഡോ. ഷീലാ ബാലകൃഷ്ണന് പറഞ്ഞു.
തിരുവനന്തപുരത്തെ പല സ്വകാര്യ ആശുപത്രികളിലെയും സൗകര്യങ്ങള്‍ എസ്എടിയില്‍ ഇല്ല. സര്‍ക്കാരിന്റേതായ പരാധീനതകള്‍ പലതും എസ്എടിയില്‍ കാണാം. എന്നിട്ടും ടെസ്റ്റ് ട്യൂബ് ശിശുക്കളുടെ കരച്ചില് ഇനിയുമിനിയും എസ്.എ.ടിയില്‍ കേള്‍ക്കാന്‍ പോകുന്നുവെങ്കില്‍ അത് ഡോക്ടര്‍മാര്‍ നയിക്കുന്ന സംഘത്തിന്റെ ആത്മാര്‍ത്ഥത ഒന്നുമാത്രമാണ്. സ്വകാര്യ ആശുപത്രിയില്‍ ടെസ്റ്റ് ട്യൂബ് ശിശുവിനു വേണ്ടുന്ന ഐവിഎഫ് ചികിത്സയ്ക്ക് ചെലവ് രണ്ടു ലക്ഷം മുതല്‍ പത്തു ലക്ഷം രൂപ വരെ പോകാറുണ്ട്. പക്ഷേ, ഇവിടെ അറുപത്തയ്യായിരം മുതല്‍ ഒരു ലക്ഷത്തിനകത്ത് ചെലവ് ചുരുക്കി സാധാരണക്കാരനും കുഞ്ഞിക്കാലു കാണാന്‍ ഭാഗ്യം ചെയ്തുകൊടുക്കുകയാണ് എസ്എടി. അതുതന്നെയാണ് ഡോ. ഷീലാ ബാലകൃഷ്ണന്റെയും സംഘത്തിന്റെയും നേട്ടം.
ഞങ്ങള്‍ ആര്‍ക്കും ഭീഷണിയല്ലെന്നും സ്വകാര്യ ആശുപത്രികളോട് മത്സരിക്കാനല്ല എസ്.എ.ടി ഇതൊക്കെ ചെയ്യുന്നതെന്നും ഡോ. ഷീല ആവര്‍ത്തിക്കുന്നു. സ്വകാര്യ ആശുപത്രികള്‍ ഇപ്പോള്‍ ചുമത്തുന്ന തുക ചെലവുമായി തട്ടിക്കുമ്പോള്‍ കൂടുതലല്ല. സര്‍ക്കാര്‍ സംവിധാനങ്ങളുടെ സുതാര്യത ഇവിടെ ചെലവ് അല്പം കുറച്ചുതരുന്നുവെന്നേയുള്ളുവെന്ന് അവര്‍ പറയുന്നു.
നല്ലൊരു എംബ്രിയോളജിസ്റ്റിന് കിട്ടുക എന്നതാണ് ഐവിഎഫ് രംഗത്തെ ഏറ്റവും വലിയ ബുദ്ധിമുട്ട് . കേരളത്തില്‍ മികച്ച എംബ്രിയോളജിസ്റ്റുകള്‍ ഇല്ലെന്നു തന്നെ പറയാം. ഉള്ളവരെല്ലാം വിദേശത്താണ്. ഐവിഎഫിനായി ദമ്പതികളെ കണ്ടെത്തുകയും അവരെ സ്റ്റിമുലേറ്റ് ചെയ്യുകയുമാണ് എസ്എടിയില്‍ ഡേക്ടര്‍മാരുടെ ആദ്യ ഘട്ടം. ഐവിഎഫിനു വിധേയരാകും മുന്‍പ് അവരെ മാനസികമായും സജ്ജരാക്കേണ്ടതുണ്ട്. കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള കടമ്പകള്‍ കഴിഞ്ഞാല്‍ അടുത്ത ഘട്ടത്തില്‍ പ്രധാനം എംബ്രിയോളജിസ്റ്റിന്റെ മാന്ത്രിക മികവാണ്. ബീജവും അണ്ഡവും സംയോജിപ്പിക്കുന്നതില്‍ അസാധാരണ വേഗവും മികവും വേണം. ഒരര്‍ത്ഥത്തില്‍ ഒരു മാന്ത്രികന്റെ സാമര്‍ത്ഥ്യം വേണം എംബ്രിയോളജിസ്റ്റിന്.
സംയോജിപ്പിക്കപ്പെട്ട എഗ് സുരക്ഷിതമായി ടെസ്റ്റ് ട്യൂബില്‍ ലാബിലേക്ക് മാറ്റുന്നു. ലാബില്‍ വൃത്തിയായ അന്തരീക്ഷം അതിലേറെ പ്രധാനം. ഇതെല്ലാം കഴിഞ്ഞാല്‍ വീണ്ടും നിശ്ചിത വളര്‍ച്ചയെത്തിയ ഭ്രൂണം അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നു. സങ്കീര്‍ണമായ സാങ്കേതികവൈദഗ്ദ്ധ്യം വേണ്ടുന്ന ഈ ദൗത്യം തിരുവനന്തപുരം എസ്എടിയില്‍ ഒരുക്കുന്നതില്‍ മുന്നില്‍ നിന്നു നയിക്കുന്ന ഡോ. ഷീലാ ബാലകൃഷ്ണന് ഒരിക്കലും ഇല്ലായ്മകളെക്കുറിച്ച് പരാതി പറയാറില്ല. ഇല്ലായ്മകളെയൊന്നും കൂസാതെ അവര്‍ മുന്നേറുന്ന കാഴ്ച സഹപ്രവര്‍ത്തകരും തെല്ല് അതിശയത്തോടെയാണ് നോക്കിനില്ക്കുന്നത്.
ഫെര്‍ട്ടിലിറ്റി സെന്ററിനു കൈവന്ന ഗ്ലാമറിന്റെയും വാര്‍ത്താ പ്രാധാന്യത്തിന്റെയും പേരില്‍ അവിടേയ്ക്ക് എത്തിപ്പെടാന്‍ ഡോക്ടര്‍മാര്‍ക്കിടയിലും മത്സരം തുടങ്ങി. പക്ഷേ, അസാധാരണമായ ക്ഷമയും സമയം നോക്കാതെ ജോലി ചെയ്യാന്‍ തയ്യാറുള്ളവരും വന്നില്ലെങ്കില്‍ ഈ സെന്ററും ഇല്ലതാവുകയായിക്കും ഫലം.
പാറശ്ശാല ഉച്ചക്കട സ്വദേശികളായ നിഖിലസുരേഷ് ദമ്പതികള്‍ക്ക് കാത്തിരിപ്പിനൊടുവില്‍ പിറന്ന ഇരട്ടക്കുട്ടികളാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ പിറന്ന ആദ്യടെസ്റ്റ്യൂബ്്്ശിശുക്കള്.തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ വന്ധ്യതാ ക്ലിനിക്കിലാണ് കുട്ടികള്‍ പിറന്നത്. ഇതുവരെ ആറു പ്രസവം നടന്നു. ഇപ്പോള്‍ ആറു പേര്പ്രസവം കാത്തുകഴിയുന്നു. കോഴിക്കോടും കണ്ണൂരും നിന്നുവരെ എത്തുന്നവരുടെ കണ്ണീരുകാണാന്‍ മടിച്ച് മണിക്കൂറുകളാണ് സെന്ററിലെ ഒ.പിയില്‍ ഡോ. ഷീലയും മെഡിക്കല്‍ സംഘവുംചെലവിടുന്നത്. ശുപാര്‍ശയുമായി പോലും എത്തുകയാണ് പ്രതീക്ഷാപൂര്‍വം ജനം. ഈ പരിതസ്ഥിതിയിലും റീപ്രൊഡക്ടീവ് മെഡിസിനില്‍ ഡിഎം കോഴ്സിനും മറ്റും സാദ്ധ്യതയുള്ള സെന്ററായി ഇവിടം മാറിയിട്ടുണ്ട്. സബ്സ്പെഷ്യാലിറ്റിയുടെ ഇക്കാലത്ത് ഇത്തരം സാദ്ധ്യതകളും സര്‍ക്കാരോ അധികൃതരോ ഇനിയും ചിന്തിച്ചിട്ടില്ല.
ഷീനാ സതീഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: