Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ആര്യ മുന്നേറുകയാണ്‌…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2014, 08:05 pm IST
in Lifestyle

ഇല്ലായ്‌മകളില്‍ നിന്നും വളര്‍ന്നുവന്ന ബാല്യമായിരുന്നു ആര്യാദേവിയുടേത്‌. പത്തനാപുരത്തെ കുഗ്രാമമായ കമുകുംചേരിയില്‍ ജനിച്ച ആര്യാദേവി പട്ടിണിക്ക്‌ മുന്നില്‍ പതറാതെ നിന്നു. അറിവ്‌ സമ്പാദിക്കുന്നതിലായിരുന്നു കുട്ടിക്കാലം മുതല്‍ക്കെ അവള്‍ക്ക്‌ താല്‍പര്യം. കമുകുംചേരി തിരുവിളങ്ങോനപ്പന്‍ ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ രാധാകൃഷ്ണന്റെയും സാവിത്രിയുടേയും മകളായി ജനിച്ച ആര്യ 2010, 2011, 2012 വര്‍ഷങ്ങളില്‍ നടന്ന സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ പങ്കെടുത്ത ഇനങ്ങളിലെല്ലാം ഒന്നാം സ്ഥാനം നേടിയാണ്‌ ജനശ്രദ്ധയിലെത്തുന്നത്‌.

വൈദ്യുതിബന്ധം പോലുമില്ലാത്ത വീടായിരുന്നു രാധാകൃഷ്ണന്റേത്‌. അടുത്ത വീടുകളിലും പബ്ലിക്‌ ലൈബ്രറികളിലും പോയി പത്രം വായിച്ചായിരുന്നു വാര്‍ത്ത മനസിലാക്കിയിരുന്നത്‌. വിജ്ഞാനസമ്പാദനത്തിന്‌ ആര്‍ക്കുമുന്നിലും സങ്കോചപ്പെടാതിരുന്ന ആര്യാദേവി വിദ്യാഭ്യാസത്തില്‍ മികച്ച നിലവാരം പുലര്‍ത്തി. എല്ലാ ക്ലാസുകളിലും മികച്ച മാര്‍ക്കോടെ ആര്യാദേവി പാസായി. അധ്യാപകര്‍ക്ക്‌ ഓമനയായി മാറിയ ആര്യാദേവിക്ക്‌ സഹപാഠികളും പിന്തുണയേകി. വീട്ടിലെ പട്ടിണിക്കും ദുരിതങ്ങള്‍ക്കുമിടയില്‍ ജീവിക്കുമ്പോഴും ആര്യാദേവി പഠനത്തില്‍ മികവോടെ മുന്നേറി.

പുരാണങ്ങളും ആധ്യാത്മികഗ്രന്ഥങ്ങളും സസൂക്ഷ്മം വായിച്ച്‌ ഹൃദിസ്ഥമാക്കിയ ആര്യാദേവി ഇതിനോടകം നൂറോളം വേദികളില്‍ ആത്മീയപ്രഭാഷണം നടത്തിയിട്ടുണ്ട്‌. വിദ്യാഭ്യാസ ചെലവിനായി പണം കണ്ടെത്താന്‍ ഗ്രാമത്തിലെ വീടുകളില്‍ പത്രമിടുന്ന ജോലിയും ചെയ്തിട്ടുണ്ട്‌. സ്കൂള്‍ കാലഘട്ടത്തില്‍ ടീച്ചര്‍മാരില്‍ നിന്നും മികച്ച പിന്തുണയും സഹായവുമാണ്‌ ലഭിച്ചത്‌. ഇത്‌ വിദ്യാഭ്യാസത്തില്‍ മികവ്‌ കാട്ടാന്‍ ആര്യയെ സഹായിച്ചു. ഏഴാം ക്ലാസ്‌ വരെ നടുത്തേരി യുപിഎസിലായിരുന്നു പഠനം. തുടര്‍ന്ന്‌ പത്തനാപുരം മൗണ്ട്‌ താബോര്‍ സ്കൂളില്‍. ജീവിതപ്രയാസങ്ങള്‍ക്ക്‌ നടുവിലും ആര്യക്ക്‌ പഠനം സാധ്യമാക്കിയത്‌ ദേശീയതല സ്കോളര്‍ഷിപ്പ്‌ ലഭിച്ചതിനാലാണ്‌. യോഗ്യതാപരീക്ഷയെഴുതിയാണ്‌ കേന്ദ്രസര്‍ക്കാരിന്റെ ഈ സ്കോളര്‍ഷിപ്പ്‌ കൊച്ചുമിടുക്കി നേടിയത്‌.

എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ കലാമത്സരങ്ങളില്‍ മുന്‍പന്തിയില്‍നിന്നു. സാമ്പത്തികപരാധീനതകാരണം മികച്ച ഗുരുക്കന്മാരില്‍ നിന്നും കലാഭ്യാസം ലഭിക്കാതിരുന്നിട്ടും ആര്യാദേവിയിലെ കലാകാരിയെ അതൊന്നും ബാധിച്ചില്ല. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കുളക്കടയില്‍ നടന്ന ഉപജില്ലാ കലോത്സവത്തില്‍ സംസ്കൃതപ്രഭാഷണം, കഥാകഥനം, പ്രശ്നോത്തരി തുടങ്ങി വിവിധ മത്സരങ്ങളില്‍ തിളങ്ങിയായിരുന്നു കലാജീവിതത്തിന്റെ തുടക്കം. 2010-ല്‍ കോഴിക്കോടും 2011-ല്‍ കോട്ടയത്തും 2012-ല്‍ തൃശൂരിലുമായിസംസ്ഥാനസ്കൂള്‍ കലോത്സവങ്ങളില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനം നേടിയ ആര്യാദേവി പിസിഎ എന്‍ഡോവ്മെന്റിനായുള്ള പ്രസംഗമത്സരത്തില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗത്തില്‍ സംസ്ഥാനതലത്തില്‍ തന്നെ പ്രതിഭ തെളിയിച്ച ജേതാവായും പിന്നീട്‌ മാറി.

കേന്ദ്രസര്‍ക്കാരിന്റെ കള്‍ച്ചറല്‍ എക്സ്ചേഞ്ച്‌ പ്രോഗ്രാമിന്റെ ഭാഗമായി ജപ്പാന്‍ സന്ദര്‍ശിക്കാന്‍ ഭാഗ്യം സിദ്ധിച്ച മലയാളി പെണ്‍കുട്ടി കൂടിയാണ്‌ ആര്യാദേവി. 2012 മേയ്‌ 12-നായിരുന്നു ആര്യ ജപ്പാനിലേക്ക്‌ പറന്നത്‌. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആറ്‌ വിദ്യാര്‍ത്ഥികളില്‍ ഒരാളായാണ്‌ ആര്യക്ക്‌ നറുക്ക്‌ വീണത്‌. പതിനഞ്ച്‌ ദിവസത്തെ സാംസ്കാരിക വിനിമയ പരിപാടിയില്‍ ജപ്പാന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ആ നാടിന്റെ പൈതൃകം മനസിലാക്കുകയും ചെയ്തു. ഇപ്പോള്‍ തിരുവനന്തപുരം മാര്‍ ഇവാനിയോസ്‌ കോളജില്‍ രണ്ടാം വര്‍ഷ ബിഎ ഇക്കണോമിക്സ്‌ വിദ്യാര്‍ത്ഥിനിയാണ്‌ ആര്യാദേവി. ബിരുദ പഠനത്തിനിടയിലും ആധ്യാത്മികപ്രഭാഷണങ്ങള്‍ക്ക്‌ സമയം കണ്ടെത്തി പോകാറുണ്ട്‌. ഇതില്‍ നിന്നും ലഭിക്കുന്ന സാമ്പത്തികവും വിദ്യാഭ്യാസ ആവശ്യത്തിനായാണ്‌ ആര്യാദേവി ചെലവിടുന്നത്‌. ആര്യാദേവിയുടെ പ്രവര്‍ത്തനവും പഠനനൈപുണ്യവും ശ്രദ്ധയില്‍പ്പെട്ട സാമൂഹ്യസംഘടനയായ തേവലക്കര മാര്‍ ആബോ സോഷ്യല്‍ ഫോറം ഈ കുട്ടിയെ ആദരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്‌. സംഘടനയുടെ ഭാഗത്ത്‌ നിന്നും 10001 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന മാര്‍ ആബോ യുവപ്രതിഭാ അവാര്‍ഡ്‌ അടുത്തമാസം ആര്യാദേവിക്ക്‌ സമ്മാനിക്കും. വിദ്യാഭ്യാസത്തിലൂടെ മുന്നേറാനുള്ള ഋഷീശ്വരന്മാരുടെയും നവോത്ഥാനനായകരുടെയും ഉദ്ബോധനം സ്വജീവിതത്തില്‍ അന്വര്‍ത്ഥമാക്കി മാതൃകയാവുകയാണ്‌ ആര്യാദേവി.

എ. ശ്രീകാന്ത്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

India

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

Entertainment

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

പുതിയ വാര്‍ത്തകള്‍

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ലിഫ്റ്റ് ചോദിച്ച്‌ കയറിയ ബൈക്കില്‍ ലോറി ഇടിച്ച്‌ അപകടം; 23കാരിക്ക് ദാരുണാന്ത്യം

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രകാശനം ചെയ്യുന്നു

കേരളത്തില്‍ ശത്രുക്കളെ പോലെ തമ്മിലടിക്കുന്നവര്‍ ദല്‍ഹിയില്‍ ഒറ്റക്കെട്ട്: ശിവരാജ് സിങ് ചൗഹാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.