ഷാനിമോള്‍ ഉസ്മാന്
ഒരു പക്ഷെ ആദ്യമായിട്ടായിരിക്കും കെപിസിസി യോഗത്തില്‍ ഒരു പാര്‍ട്ടി നേതാവിനെതിരെ ഒരു വനിതാ നേതാവ് പ്രതിഷേധമുയര്‍ത്തുന്നത്.
ആലപ്പുഴയിലെ ലോക്സഭാ സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംപിയും കേന്ദ്രമന്ത്രിയുമായ കെ.സി. വേണുഗോപാലിനെതിരെ പാര്‍ട്ടിയിലെ തന്നെ ഷാനിമോള്‍ ഉസ്മാന് രംഗത്തെത്തിയത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. സരിതാ നായരുമായള്ളബന്ധത്തില് വേണുഗോപാലിനെതിരെ അന്വേഷണം വേണമെന്നാണ് ഷാനിമോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി പാര്‍ട്ടി കമ്മീഷനെ വെക്കണമെന്നും ഷാനിമോള്‍ ആവശ്യപ്പെട്ടു.
ആലപ്പുഴ ഡിസിസിക്കെതിരെയും ഷാനി മോള് വിമര്‍ശനം ഉയര്‍ത്തി. ആലപ്പുഴ ഡിസിസി പ്രസിഡന്റ് എ.എ.ഷുക്കൂര്‍ വേണുഗോപാലിന്റെ ദാസനാണെന്ന് ഷാനിതുറന്നടിച്ചതും പാര്‍ട്ടി അണികളെതന്നെ അത്ഭുപ്പെടുത്തിയിരുന്നു. വേണുഗോപാലും ഷുക്കൂറും തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുപ്പിച്ചില്ലെന്നും അവര്‍ യോഗത്തില്‍ കുറ്റപ്പെടുത്തി. അതിനിടെ ഷാനിമോള്‍ ഉസ്മാനെതിരെ കെപിസിസി എക്സിക്യുട്ടീവ് യോഗത്തില്‍ കെ.സി. വേണുഗോപാലും രംഗത്തെത്തി. ആരോപണങ്ങള്‍ക്കുള്ള മറുപടി ജനകീയ കോടതിയില്‍ ഉണ്ടാകുമെന്നായിരുന്നു വേണുഗോപാലിന്റെ പ്രതികരണം.
സോളാര്‍ കേസില്‍ കെ.സി.വേണുഗോപാലിന് പങ്കുണ്ടെന്ന വാര്‍ത്തകള്‍ തുടക്കം മുതലെ കേട്ടിരുന്നുവെങ്കിലും കോണ്‍ഗ്രസ് അതൊക്കെ നിഷേധിക്കുകയാണ് ചെയ്തത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കെ.സി.വേണുഗോപാലും സരിതയും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്ന് വനിതാ നേതാവ് തന്നെ ആവശ്യപ്പെട്ടതും പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: