ടെല്‍ അവീവ്: പാലസ്തീനില്‍ ഹമാസും ഫത്താസും തമ്മില്‍ പുതിയ കരാറില്‍ ഏര്‍പ്പെടുകയാണെങ്കില്‍ അവരുമായുള്ള എല്ലാ സമാധാന ചര്‍ച്ചകളില്‍ നിന്നും പിന്മാറുമെന്ന് ഇസ്രായേല്‍. കഴിഞ്ഞ ഏഴു വര്‍ഷമായി വിവിധ വിഷയങ്ങളിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിനിര്‍ത്തി ഒരുമിച്ചു പ്രവര്‍ത്തിക്കുവാന്‍ ഹമാസും ഫത്താവും തമ്മില്‍ ധാരണയിലെത്തിയിരുന്നു. ഇതിനെതിരെയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹു രംഗത്തു വന്നിരിക്കുന്നത്.
ഹമാസുമായി പാലസ്തീന് ജനത സഹകരിക്കുന്നതിലൂടെ സമാധാന ശ്രമങ്ങളില്‍ നിന്നും അവര്‍ ബഹുദൂരം പിന്മാറിയിരിക്കുകയാണെന്നും, ഇത്തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതെങ്കില്‍ പലസ്തീനുമായുള്ള സമാധാന ചര്‍ച്ചകള്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കുമെന്നും നെതന്യാഹു പറഞ്ഞു.
നിരവധി തവണ ഇസ്രായേലില്‍ ആക്രമണം നടത്തിയിട്ടുള്ള ഹമാസുമായി പലസ്തീന് സഹകരിക്കുന്നതിലൂടെ പലസ്തീന് ജനതയുടെ നല്ല ഭാവിയെയാണ് അവര്‍ ഇല്ലാതെയാക്കുന്നതെന്നും നെതന്യാഹു കുറ്റപ്പെടുത്തി. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുള്പ്പെടെയുള്ളവര് ഹമാസ്-ഫത്താസ് കരാറിനെ സ്വാഗതം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: