ക്വാലാലമ്പൂര്‍: കാണാതായ വിമാനത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് അടുത്ത ആഴ്ച പ്രസിദ്ധീകരിക്കുമെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ്. വിമാനത്തില്‍ ഉണ്ടായിരുന്ന 370 യാത്രക്കാരുടെ കുടംബാംഗങ്ങളില്‍ നിന്നുയര്‍ന്ന രോഷത്തെ തുടര്‍ന്നാണ് സര്‍ക്കാറിന്റെ ഈ നീക്കം.
സി.എന്‍.എന്‍ ചാനലിനു നല്കിയ പ്രത്യേക അഭിമുഖത്തില്‍ ആണ് നജീബ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത ആഴ്ചയോടെ ഇതുസംബന്ധിച്ച വിവരങ്ങള്‍ പൊതു ജനങ്ങളുടെ കൈവശം ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന് യാത്രക്കാരുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തിന്റ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ലെങ്കില്‍ ബെയ്ജിങ്ങില്‍ പ്രതിഷേധപ്രകടനം നടത്തുമെന്നും ബന്ധുക്കള്‍ നിലപാടെടുത്തു.
അതേസമയം, കാണാതായ മലേഷ്യന്‍ വിമാനത്തിനായുള്ള തെരച്ചില്‍ വര്‍ഷങ്ങളോളം തുടരേണ്ടിവരുമെന്ന് യുഎസ് പ്രതിരോധവകുപ്പ്. ആഴക്കടല്‍ തിരച്ചിലിലും സൂചനകളില്ലാത്ത പശ്ചാത്തലത്തിലാണ് പ്രതിരോധ വകുപ്പിന്റെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: