പെര്‍ത്ത്: കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതെന്നു കരുതുന്ന ഭാഗങ്ങള്‍ ഓസ്ട്രേലിയന്‍ തീരത്ത് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പെര്‍ത്തില്‍നിന്ന് 300 കിലോമീറ്റര്‍ അകലെ ഓഗസ്റ്റയ്ക്കു സമീപമാണ് വിമാനത്തിന്റെ ഭാഗങ്ങളോട് സാമ്യമുള്ള വസ്തുക്കള്‍ കണ്ടെത്തിയത്. ഇതിന്റെ നിജസ്ഥിതി പരിശോധിച്ചു വരുകയാണെന്ന് ഓസ്ട്രേലിയന്‍ അധികൃതര്‍ വ്യക്തമാക്കി.
വിമാനം തകര്ന്നുവീണിരിക്കാമെന്ന് കരുതുന്നിടത്തുനിന്നും ആയിരം മൈല്‍ അകലെയാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. മാര്‍ച്ച് എട്ടിന് 239 യാത്രക്കാരുമായി കാണായ എം.എച്ച് 370നായുള്ള തെരച്ചിലിനായി 11 സൈനിക വിമാനങ്ങളും 11 കപ്പലുകളും സാറ്റ്ലൈറ്റ് സൗകര്യങ്ങളുമെല്ലാം ഉപയോഗപ്പെടുത്തിയെങ്കിലും 46 ദിവസം പിന്നിട്ടിട്ടും നിര്‍ണായക തെളിവുകളില്ല.
കടലിലെ മോശം കാലാവസ്ഥ തെരച്ചിലിനെ അനവധി തവണ തടസ്സപ്പെടുത്തിയിരുന്നു. കടലിന്റെ ആഴങ്ങളില്‍ കൂടുതല്‍ തെരച്ചില്‍ നടത്താന്‍ കഴിവുള്ള ബോയിംഗ് 777 ജെറ്റ്ലൈനര് മുങ്ങിക്കപ്പലും തെരച്ചിലില്‍ പങ്കെടുത്തിരുന്നു. എന്തെങ്കിലും സൂചനകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാരുടെ ബന്ധുക്കളെന്നും കണ്ടെത്തുന്നതുവരെ വിശ്രമമില്ലെന്നും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോര്‍ട്ട് പറഞ്ഞു.
ബ്ലാക്ക് ബോക്സിനായുള്ള തെരച്ചിലും ഫലം കണ്ടില്ല. ഇതുരെയും കാര്യമായ വിവരങ്ങളൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ അന്താരാഷ്ട്ര അന്വേഷണ സംഘത്തിനെ നിയമിക്കാന്‍ തീരുമാനിച്ചതായി മലേഷ്യന്‍ ഗതാഗത മന്ത്രി ഹിഷാമുദ്ദീന്‍ ഹുസൈന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: