ജിന്‍ഡോ (ദക്ഷിണ കൊറിയ): ദക്ഷിണ കൊറിയയില്‍ കപ്പല്‍ മുങ്ങിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നൂറു കവിഞ്ഞു.
നൂറ്റിനാലു പേരുടെ മൃതദേഹങ്ങള്‍ അധികൃതര്‍ കണ്ടെടുത്തിട്ടുണ്ട്. പൂര്‍ണമായും മുങ്ങിയ കപ്പലിനുള്ളില്‍ തെരച്ചില്‍ തുടരുകയാണ്. ഇനിയും ഇരുന്നൂറു പേരെ കണ്ടെത്താനുണ്ട്.
470 യാത്രക്കാരുമായി ജിന്‍ഡോ ദ്വീപിലേക്കു പോയ കപ്പല്‍ കഴിഞ്ഞ ബുധനാഴ്ചയാണു മുങ്ങിയത്. കപ്പലിനുള്ളില്‍ വെള്ളം കയറിയതിനാല്‍ തന്നെ ഉള്ളിലെ പരിശോധനയ്ക്കായി റോബോട്ടിന്റെ സഹായവും അധികൃതര്‍ പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
അപകടം ഉണ്ടായ ഉടന്‍ രക്ഷപ്പെട്ട കപ്പലിന്റെ ക്യാപ്റ്റനെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: