റിയാദ്: വിദേശികളുടെ വാസസ്ഥലങ്ങളില്‍ ഭീകരാക്രമണങ്ങള്‍ നടത്തിയ സംഭവത്തില്‍ അഞ്ചു പേര്‍ക്ക് സൗദി അറേബ്യന്‍ കോടതി വധശിക്ഷ വിധിച്ചു. ആക്രമണങ്ങള്‍ക്കു സഹായം ചെയ്തുകൊടുത്തതിന് 37 പേര്‍ക്ക് മൂന്നു മുതല്‍ 35 വര്‍ഷം വരെ തടവും വിധിച്ചിട്ടുണ്ട്.
2003ലാണ് സംഭവം. ശിക്ഷ ലഭിച്ചവരെല്ലാം അല്‍ഖ്വയ്ദ ബന്ധമുള്ളവരാണ്. തുടര്‍ച്ചയായ പ്രചാരണങ്ങളും ആക്രമണങ്ങളും 2006ല്‍ ഭരണകൂടം അടിച്ചമര്‍ത്തിയിരുന്നു. സംഭവത്തോടനുബന്ധിച്ച് 11000 പേരെ തടവിലാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: