ആലത്തൂര്‍: ആലത്തൂര്‍ സിദ്ധാശ്രമം മഠാധിപതി സ്വാമി ഗംഗാധരാനന്ദ യോഗി(80) സമാധിയായി. ഇന്നലെ തൃശൂരിലുള്ള സ്വകാര്യവസതിയിലായിരുന്നു അന്ത്യം. ആനന്ദമഹാസഭ? പ്രസിഡന്റ്,ബിഎസ്എസ് എഡ്യുക്കേഷന്‍ സൊസൈറ്റി പ്രസിഡന്റ്,ആനന്ദമതാചാര്യന്,ബഹു?ഭാഷാപണ്ഡിതന്‍,കേകക്ഷരി മാസിക പ്രസാധകന്,കൊല്ലങ്കോട് ബിഎസ്എസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍,രോഹിണിമതാ ഹൈസ്കൂള്‍,വാനൂര്‍ എഎല്‍പി സ്കൂള്‍, ആലത്തൂര്‍ ബിഎസ്എസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവയുടെ മാനേജരുമാണ്.
1934 മെയ് 19ന് പത്തനംതിട്ട മുല്ലപ്പള്ളി കോലത്ത് ഇടവശ്ശേരി കുട്ടിയമ്മയുടെയും പെരുമന ആര്.പരമേശ്വരന് പിള്ളയുടെയും രണ്ടാമത്തെ മകനായി ജനനം. കീഴ്വായൂര്‍ ഗവ. എല്‍പി സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം, പന്തളം എന്‍എസ്എസ് കോളജില്‍ നിന്നും ഇന്റര്‍മീഡിയറ്റ് പാസായി.
തിരുവനന്തപുരം എംജി കോളജില്‍ നിന്നും ബിഎ എക്കണോമിക്സ് ബിരുദം നേടി. കാശി ബനാറസ് സര്‍വകലാശാലയില്‍ നിന്നും സോഷ്യോളജി ബിരുദം നേടി. 2007 സെപ്റ്റംബര്‍ 17നാണ് ആലത്തൂര്‍ സിദ്ധാശ്രമം മഠാധിപതിയായി സ്ഥാനമേറ്റത്. സിദ്ധാശ്രമത്തിന്റെ നാലാമത്തെ മഠാധിപതിയായിരുന്നു സ്വാമി ഗംഗാധരാനന്ദയോഗി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: