കോട്ടയം: വേനല്‍ മഴയോടൊപ്പമുണ്ടായ മിന്നലേറ്റ് പാല്‍വാങ്ങി മടങ്ങുകയായിരുന്ന വൃദ്ധന് മരിച്ചു. വടവാതൂര്‍ അമ്പലത്തുങ്കല്‍ തോമസ് (മോന്കുട്ടന്- 60) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് ആറരയ്ക്ക് ശേഷമാണ് തോമസിനു മിന്നലേറ്റത്. വടവാതൂര്‍ ജംഗ്ഷനു സമീപത്തെ മില്‍മ-നവോദയ ഇടറോഡില്‍ വച്ചാണ് മിന്നലേറ്റത്. മില്‍മയില്‍ പാല്വാങ്ങിയ ശേഷം വീട്ടിലേക്കു മടങ്ങി വരവെ തോമസിനു മിന്നലേല്‍ക്കുകയായിരുന്നു.
വഴിയില്‍ കൂടി നടന്നു പോയവരാണ് മിന്നലേറ്റു തോമസ് വഴിയില്‍ കിടക്കുന്നതായി കണ്ടത്. ഉടന്‍ തന്നെ തോമസിനെ കോട്ടയം ജില്ലാ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തോമസിന്റെ സംസ്കാരം പിന്നീട്. ഭാര്യ: ലില്ലികുട്ടി. മക്കള്‍: മനു, മെറിന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: