കാസര്‍കോട്: സംസ്കരണ സംവിധാനമില്ലാതെ നഗരത്തില്‍ മാലിന്യം കത്തിക്കുന്നത് പതിവാകുന്നു. കടകളില്‍ നിന്നും വലിച്ചെറിയുന്ന മാലിന്യങ്ങള്‍ കൊണ്ട് നഗരവും പാതയോരവും നിറയുകയാണ്. മാലിന്യങ്ങള്‍ കത്തിക്കുന്നത് യാത്രക്കാര്‍ക്കും ബുദ്ധിമുട്ടാകുന്നു. മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള സംവിധാനങ്ങള്‍ പോലും നഗരത്തില്‍ ഇല്ല. മാലിന്യ നിക്ഷേപ സാമഗ്രികളെല്ലാം നഗരസഭാ കാര്യാലയത്തില്‍ തുരുമ്പെടുക്കുകയാണ്. മാലിന്യം കൊണ്ടുപോകാനുള്ള വാഹനവും കാര്യാലയത്തില്‍ ഭദ്രമാണ്. ഇത്മൂലം പലരും പാതയോരത്തും പുഴകളിലും മാലിന്യം ചാക്കുകളിലാക്കി വലിച്ചെറിയുകയാണ് ചെയ്യുന്നത്. നഗരത്തിലെ അറവുശാലകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങലില്‍ നിന്നും ഇത്തരത്തില്‍ പാതയോരത്ത് പുറം തള്ളുന്ന മാലിന്യത്തിണ്റ്റെ ദുര്‍ഗന്ധം മൂലം യാത്രക്കാര്‍ക്ക് വഴി നടക്കാന്‍ പോലും പറ്റാത്ത സ്ഥിതിയായിട്ടുണ്ട്. മഴക്കാലമാകുമ്പോള്‍ ആരോഗ്യമേഖലയില്‍ പകര്‍ച്ചവ്യാധികള്‍ക്ക് വേണ്ടി ലക്ഷങ്ങള്‍ പൊടിക്കുന്ന അധികാരികള്‍ക്ക് ദീര്‍ഘവീക്ഷണത്തോടെ കാര്യങ്ങള്‍ ചെയ്യാനും സാധിക്കുന്നില്ല. എല്ലാ ദിവസവും രാവിലെ മുതല്‍ നഗരം പുകമറയത്താണ്. രാപകല്‍ ഭേദമില്ലാതെ മാലിന്യം പല സ്ഥലത്തും കത്തിക്കുകയാണ്. നഗരസഭാ തൊഴിലാളികള്‍ തന്നെയാണ് ഇത് ചെയ്യുന്നത്. പലരും പുകകാരണം കടകളിലേക്ക് കയറുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു. ബാങ്ക് റോഡ്, നായക്സ് റോഡ്, കെപിആര്‍ റാവുറോഡ്, ഐസി ഭണ്ഡാരി റോഡ്, ആനബാഗിലു റോഡ്, താലൂക്ക് ഓഫീസ് റോഡ്, പഴയ ബസ്സ്റ്റാണ്റ്റ്, ഫോര്‍ട്ട് റോഡ്, സബ് ജയിലിന് സമീപമുള്ള പളളം റോഡ് എന്നിവിടങ്ങളില്‍ ജനങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ പോലും പറ്റുന്നില്ലെന്ന് പരാതിയുണ്ട്. ദിവസവുമുള്ള പുക കാരണം ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നതായി പറയുന്നു. അതിരാവിലെ യാത്രപോകാനായി പുതിയ ബസ്സ്റ്റാണ്റ്റിലെത്തിയാല് നഗരസഭയുടെ പുക വണ്ടി കാണാം. ചെറിയ ഉന്തുവണ്ടികളില്‍ മാലിന്യം നിറച്ച് അതില്‍ തന്നെ തീയിട്ടാണ് തൊഴിലാളികള്‍ മാലിന്യം നീക്കം ചെയ്യുന്നത്. മാലിന്യം കത്തി പുറത്തുവരുന്ന പുക ശ്വസിക്കാനാകാതെ പലരും കഷ്ടപ്പെടുന്നത് ബസ്സ്റ്റാണ്റ്റിലെ പതിവ് കാഴ്ചയാണ്. ഇതിനെതിരെ പ്രതിഷേധമുണ്ടായിട്ടും പകരം സംവിധാനം സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. കാസര്‍കോട് നഗരത്തിലെ മാലിന്യത്തിണ്റ്റെ കാഠിന്യം പുഴകളേയും ബാധിച്ചിട്ടുണ്ട്. നഗരത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കാത്ത മാലിന്യങ്ങള്‍ കൂടുകളിലാക്കി പുഴകളില്‍ നിക്ഷേപിക്കുന്നതും നിത്യസംഭവമാണ്. വ്യാപാരികള്‍ തന്നെ മാലിന്യങ്ങള്‍ സംസ്കരിക്കണമെന്ന് അധികാരികള്‍ നടത്തിയ ഉത്തരവാണ് പുഴകളില്‍ മാലിന്യം നിറയാന്‍ കാരണം. ചന്ദ്രഗിരിപുഴ, മൊഗ്രാല്പുഴ, തളങ്കരപുഴ, ഷിറിയപുഴ എന്നിവിടങ്ങളിലാണ് രാത്രിയില്‍ മാലിന്യം തള്ളുന്നത്. പൊതുസ്ഥലത്തുള്ള മാലിന്യ നിക്ഷേപം തടയാനോ ബദല്‍ സംവിധാനം ചെയ്യാനോ ആരോഗ്യ വകുപ്പോ നഗരസഭാ അധികാരികളോ തയ്യാറാകാത്തതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. മാലിന്യ സംസ്കരണ പ്ളാണ്റ്റ് സ്ഥാപിക്കുമെന്ന വര്‍ഷങ്ങളായുള്ള നഗരസഭയുടെ വാക്കും പാലിക്കപ്പെട്ടിട്ടില്ല. നഗരത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കാന്‍ മാലിന്യ സംസ്കരണ പ്ളാനൃ പണിയുമെന്ന് അധികൃതര്‍. ഇതിനായി ഒന്നരക്കോടിരൂപ മാറ്റി വെച്ചിട്ടുള്ളതായി നഗരസഭ വ്യക്തമാക്കി. അടുത്ത കൗണ്‍സിലില്‍ ഇതുസംബന്ധിച്ച് തീരുമാനമെടുത്ത് ജില്ലാ ഭരണകൂടം വഴി പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. പ്ളാണ്റ്റില്‍ സംസ്കരിക്കുന്ന മാലിന്യങ്ങള്‍ വളമാക്കി മാറ്റി വില്പന നടത്താനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നതെന്ന് മുനിസിപ്പല്‍ സെക്രട്ടറി കെ.പി.വിനയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: