ലക്നൗ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും സഹോദരി പ്രിയങ്കയുടെയും അടുപ്പക്കാരന് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി അമേഠിയിലെ ആം ആദ്മി സ്ഥാനാര്‍ത്ഥി കുമാര്‍ വിശ്വാസ്. വധഭീഷണി സംബന്ധിച്ച ആരോപണം സാധൂകരിക്കാനായി ഒരു വീഡിയോയും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.
‘ഞാന്‍ കുമാര്‍ വിശ്വാസിനെ വെടിവച്ചുകൊല്ലും’ എന്ന് ഉറക്കെ വിളിച്ചുകൊണ്ട് ഒരാള്‍ പ്രിയങ്കയുടെ കാറിനു പുറകെ ഓടുന്നതും ‘ഇങ്ങനെയുള്ള കാര്യങ്ങള്‍ പരസ്യമായി പറയരുത്. നിങ്ങള്‍ വീട്ടിലേക്ക് വരൂ നമുക്ക് സംസാരിക്കാം’ എന്നു സോണിയാ പുത്രി നിര്ദേശിക്കുന്നതുമായുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
പതിവിനു വിപരീതമായി അമേഠിയില്‍ ഇത്തവണ രാഹുല്‍ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. സ്മൃതി ഇറാനിയെ മത്സരരംഗത്തിറക്കിയ ബിജെപി രാഹുലിനെ സമ്മര്‍ദ്ദത്തിലാക്കിക്കഴിഞ്ഞു. കുമാര്‍ വിശ്വാസിന്റെ വരവും രാഹുലിന്റെ പരിഭ്രാന്തി വര്‍ധിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കില്‍ എഎപി വിള്ളല്‍ വീഴ്ത്തുമെന്നു വിലയിരുത്തപ്പെടുന്നു. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് അണികള്‍ ഭീഷണിയും ഗുണ്ടായിസവുമായി വോട്ടുപിടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: