ഷാര്‍ജ: ദല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് വിജയിക്കാന്‍ വേണ്ടത് 146 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി ഡെയര്‍ ഡെവിള്‍സ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുത്തു. 48 പന്തില്‍ നിന്ന് നാല് ഫോറും മൂന്നു സിക്സറുമടക്കം 67 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ദക്ഷിണാഫ്രിക്കന്‍ താരം ജെ.പി. ഡുമ്നിയും 39 പന്തുകളില്‍ നിന്ന് മൂന്ന് ഫോറുകളോടെ 43 റണ്‍സെടുത്ത ന്യൂസിലാന്റ് താരം റോസ് ടെയ്ലറുമാണ് ദല്‍ഹിക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്.
ഒരുഘട്ടത്തില്‍ 35 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ട് വന്‍ തകര്‍ച്ച നേരിട്ട ദല്‍ഹിയെ ജെ.പി. ഡുമ്നി, റോസ് ടെയ്ലര് സഖ്യമാണ് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. അപരാജിതമായ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ 12.5 ഓവറില്‍ 110 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. മയാങ്ക് അഗര്‍വാള്‍ (6), ഈ സീസണില്‍ ടീമിലെത്തിയ ദിനേശ് കാര്‍ത്തിക് (0), മനോജ് തിവാരി (1), മുരളി വിജയ് (18) എന്നിവരാണ് ആദ്യമേ പവലിയനില്‍ തിരിച്ചെത്തിയത്. എട്ട് ഓവറില്‍ 50 കടന്ന ദല്‍ഹി 16.4 ഓവറിലാണ് 100 പിന്നിട്ടത്. അവസാന ഓവറുകളില്‍ ഇരുവരും തകര്‍ത്തടിച്ചതോടെയാണ് സ്കോര്‍ 145-ല്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: