സീയൂള്‍: ദക്ഷിണ കൊറിയയില്‍ വിദ്യാര്‍ത്ഥികളുമായി വിനോന്ദയാത്രയ്ക്കുപോയ കപ്പല്‍ മുങ്ങിയുണ്ടായ അപകടത്തില്‍ മരണം ഒമ്പതായി. 292 യാത്രക്കാരെ കാണാതായി. ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
മരണസംഖ്യ ഇനിയുമുയര്‍ന്നേക്കുമെന്ന് അധികൃതര്‍ പറയുന്നു. ജെജു ദ്വീപിലേക്ക് 459 യാത്രക്കാരുമായി പുറപ്പെട്ട ബോട്ട് ദക്ഷിണ കൊറിയയുടെ തെക്കന്‍ തീരത്ത് മുങ്ങുകയായിരുന്നു.
പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. 87 ബോട്ടുകളും 18 വിമാനങ്ങളും ഹെലികോപ്റ്ററുകളും രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്ക് ചേരുന്നു. തലകീഴായി മറിഞ്ഞ ബോട്ട് മുങ്ങിത്താണുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: