തിരുവനന്തപുരം: ടിഎച്ച്എസ്എല്‍സി പരീക്ഷയില്‍ 96.49 ശതമാനം വിജയം. സംസ്ഥാനത്തെ 48 സ്കൂളുകളില്‍ നിന്നായി 3647 പേര് പരീക്ഷയെഴുതി. ഇവരില്‍ ഉപരിപഠനത്തിന് 3,591പേര് ഉപരിപഠനത്തിന് അര്‍ഹതനേടി. നൂറു ശതമാനം വിജയം നേടിയ 34 സ്കൂളുകള്‍ ഉണ്ട്.
എസ്എസ്എല്‍സി ഹിയറിംഗ് ഇംപേര്‍ഡ് വിഭാഗത്തില്‍ 334 വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരുന്നതില്‍ 333 പേര് ഉപരിപഠനത്തിന് അര്‍ഹത നേടി. ടിഎച്ച്എസ്എല്‍സി ഹിയറിംഗ് ഇംപേര്‍ഡ് വിഭാഗത്തില്‍ 24 പേര് പരീക്ഷയ്ക്കിരുന്നതില്‍ 22 പേര് ഉപരിപഠനത്തിന് അര്‍ഹരായി.
91.6 ശതമാനമാണ് വിജയം. തൃശ്ശൂര്‍ കലാമണ്ഡലം ആര്‍ട്സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നടത്തിയ എഎച്ച്എസ്എല്‍സി പരീക്ഷയില്‍ 94.7 ശതമാനമാണ് വിജയം. 76 പേര് പരീക്ഷ എഴുതിയതില്‍ 72 പേര് ഉപരിപഠനത്തിന് അര്‍ഹത നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: