കഴിഞ്ഞ വര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ അതില്‍ ഏറെ അഭിമാനിക്കാനുള്ള അവസരമാണ് സുരാജ് വെഞ്ഞാറമൂട് നല്‍കിയിട്ടുള്ളത്. മികച്ച നടനുള്ള അംഗീകാരം സുരാജിന് ലഭ്യമായത് പാവങ്ങളുടെ ഹാസ്യതാരം സൂപ്പര്‍ പദവിയിലെത്തിയ പ്രതീതിയാണ് സൃഷ്ടിച്ചിട്ടുള്ളത്. ഏത് വേഷം ലഭിച്ചാലും അത് സംവിധായകന് ഉദ്ദേശിച്ചതിലും ഭംഗിയായി ചെയ്യാന്‍ ശ്രമിച്ചിട്ടുള്ള സുരാജ് സ്വന്തം പ്രയത്നംകൊണ്ട് പടിപടിയായി ഉയര്‍ന്നുവന്ന നടനാണ്. മിമിക്രി സ്റ്റേജില്‍ നിന്നും മിനി സ്ക്രീനിലേക്കും പിന്നെ ബിഗ് സ്ക്രീനിലേക്കും കടന്നുകയറിയ സുരാജ് വന്ന വഴി മറക്കാന്‍ തയ്യാറായിരുന്നില്ല. ആരെയും വെറുപ്പിക്കാതെ എല്ലാവരെയും കൂടെകൊണ്ടുനടക്കുന്ന സുരാജ് ‘പേരറിയാത്തവര്‍’ എന്ന സിനിമയില്‍ കാഴ്ചവച്ച വേഷമാണ് അവാര്‍ഡ് നേടിക്കൊടുത്തത്. ഡോ. ബിജുവാണ് ഈ സിനിമയുടെ സംവിധായകന്. സുരാജിനും ഡോ. ബിജുവിനുമൊപ്പം ദേശീയ പുരസ്കാരം നേടിയവരെല്ലാം അഭിനന്ദനമര്‍ഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: