ലിമ: മധ്യപെറുവിലെ അന്‍കാഷ് മേഖലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു ഒമ്പതു പേര് മരിച്ചു. 29 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ നാലു പേരെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു.
പരിക്കേറ്റവരെ സിഹുവാസ് പ്രവിശ്യയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു എന്ന് പോലീസ് സൂചിപ്പിച്ചു.
വാര്‍ത്ത വിനമയസൗകര്യങ്ങള് കുറവായതു കാരണം രക്ഷാപ്രവര്‍ത്തകരും പോലീസും മണിക്കൂറുകള്‍ക്ക് ശേഷമാണ് അപകടസ്ഥലതെത്തിയതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം റോഡ് നിര്‍മാണത്തിലുണ്ടായ അപാകതയാണ് അപകടത്തിനിടയാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അപകടകാരണം വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: