തിരുനെല്‍വേലി: തിരുനെല്‍വേലിയില്‍ മൂന്ന് വയസുകാരന് കുഴല്‍ കിമറില് വീണു. ശങ്കരംകോവിലിന് സമീപത്തെ കുതലപേരിലെ 400 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലാണ് ഇന്ന് മൂന്നു വയസുകാരന് അകപ്പെട്ടത്. രക്ഷാപ്രവര്‍ത്തനം തുടങ്ങി. തമിഴ്നാട്ടില്‍ കുഴല്‍ക്കിണറില്‍ വീണ് മൂന്നു വയസുകാരി ഈ മാസമാദ്യം മരിച്ചതിന്റെ ഞെട്ടല്‍ മാറുംമുമ്പാണ് വീണ്ടും അപകടമുണ്ടായിരിക്കുന്നത്.
കുതലപ്പേരില് കര്‍ഷകനായ ഗണേശന്റെ മകന് ഹര്ഷന് ആണ് കുഴല്‍ക്കിണറില്‍ വീണത്. കൃഷിസ്ഥലത്തിന് സമീപത്ത് കളിക്കുന്നതിനിടെ കുഞ്ഞ് കാല് വഴുതി കുഴിയിലേക്ക് വീഴുകയായിരുന്നു, കൃഷിക്ക് ഉപയോഗിക്കുന്നതിനായി വെള്ളം കണ്ടെത്തുന്നതിനാണ് കുഴല്‍ക്കിണറിന് കുഴിയെടുത്തത്. പിന്നീട് അത് വേണ്ടവിധം മൂടിയിരുന്നില്ല. പോലീസും ഫയര്‍ഫോഴ്സും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. അപകടം നടന്ന കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുത്ത് കുട്ടിയെ രക്ഷിക്കാനുള്ള ശ്രമമാണ് നടന്നുവരുന്നത്. കുഴല്‍ ക്കിണറിനുള്ളിലേക്ക് ഓക്സിജന്‍ എത്തിക്കുന്നതിനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തി. കുട്ടിയുടെ ചലനങ്ങള്‍ നിരീക്ഷിക്കുന്നതിനായി കുഴിയില്‍ ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: