ചേര്‍ത്തല: ഈ ഗാനം ആവശ്യപ്പെടുന്നത് കാസിം ബാബ ചെറുവാരണം. റേഡിയോ ആസ്വാദകര്‍ കേള്‍ക്കുന്ന പേര്. അനുദിനം വളര്‍ന്ന് വരുന്ന വിവര സാങ്കേതിക വിദ്യയുടെ കാലത്തും പഴയ വാല്‍വ് റേഡിയോയെ സ്നേഹിക്കുന്ന ചെറുവാരണം തെക്കേ പൊഴിഞ്ഞയില് ടി.എം. കാസിം ബാബ (66) നാട്ടുകാര്‍ക്ക് കൗതുകമാണ്. രണ്ട് റേഡിയോകളാണ് ബാബയുടെ സഹചാരികള്‍.
ആസ്വാദകര്‍ക്കായി അഖില കേരള റേഡിയോ ലിസണേഴ്സ് അസോസിയേഷന് എന്ന സംഘടനയും ബാബ രൂപീകരിച്ചിട്ടുണ്ട്. മികച്ച ശ്രോതാവിനുള്ള അവാര്‍ഡ് ആകാശവാണിയ്ക്ക് വേണ്ടി പ്രസാര്‍ഭാരതി രണ്ട് തവണ നല്കി. ഓര്‍മവച്ച കാലം മുതല്‍ റേഡിയോയില്‍ നാടകങ്ങള്‍ കേള്‍ക്കും. നാടകം പ്രേക്ഷകര്‍ക്കിടയില്‍ സ്വാധീനം ചെലുത്താന്‍ കാരണം റേഡിയോയെന്നാണ് ബാബയുടെ പക്ഷം. പഴയ കാലത്ത് റേഡിയോ നാടകങ്ങള്‍ കൃത്യമായി കേള്‍ക്കുന്ന ഒരു വിഭാഗം ഇവിടെയുണ്ടായിരുന്നു, ഒപ്പം വാര്‍ത്തകളും ഗാനങ്ങളും കേള്‍ക്കാനായി റേഡിയോയ്ക്ക് മുന്നില്‍ വന്‍ ജനാവലിയും ഉണ്ടായിരുന്നു. അന്നും ഇന്നും റേഡിയോ ഉപേക്ഷിച്ച് മറ്റൊരു മാധ്യമത്തിനും മുന്നിലും ഇരിക്കാന്‍ ബാബയ്ക്ക് കഴിയില്ല. റേഡിയോ നാടകങ്ങള്‍ കേട്ട് ഒടുവില്‍ ബാബ ഒരു നാടകക്കാരനുമായി. റേഡിയോ പരിപാടികള്‍ ശ്രദ്ധിക്കുകയും ക്രിയാത്മകമായി വിശകലനം ചെയ്ത് അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ആകാശവാണിയിലേയ്ക്ക് എഴുതി അയക്കാനും ബാബ മറക്കാറില്ല. ഇതെല്ലാം പരിഗണിച്ചാണ് രണ്ട് തവണ അവാര്‍ഡ് കിട്ടിയത്. 1979ല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി കണ്ടക്ടറായി ജോലി കിട്ടിയപ്പോഴും റേഡിയോ ഒപ്പം ഉണ്ടായിരുന്നു. പഴയ വാല്‍വ് റേഡിയോകള്‍ക്കൊപ്പം എഫ്എം കിട്ടാന്‍ പുതിയ റേഡിയോയും വീട്ടിലുണ്ട്. എഫ്എം റേഡിയോയിലൂടെ സിനിമാഗാനങ്ങള്‍ ആവശ്യപ്പെടുന്നത് ബാബയുടെ പതിവാണ്. ബാബയ്ക്കൊപ്പം ഭാര്യ ഫാത്തിമ, മക്കളായ അഫ്സല് കെ.ബാബ, ഫൈസല്‍ കെ.ബാബ എന്നിവരും റേഡിയോ ആസ്വാദകരാണ്.
മനോജ് കുശാക്കല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: