കോഴിക്കോട്: ബന്ധുക്കളായ സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ മാവൂര്‍ കുറ്റിക്കടവില്‍ പുഴയില്‍ മുങ്ങി മരിച്ചു. മാവൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥിനികളായ നസീറ, മുഹ്സീന എന്നിവരാണ് മരിച്ചത്.
ഇവരൊടൊപ്പം പുഴയില്‍ വീണ മറ്റ് മൂന്നുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ചെറൂപ്പ സ്വദേശികളായ മുഹ്സീനയുടെ അച്ഛനും നസീറയുടെ മാതാവും സഹോദരി സഹോദരന്മാരാണ്. അവധി ആഘോഷിക്കാനായി മുഹ്സീനയുടെ വീട്ടിലെത്തിയതായിരുന്നു നസീറ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: