സാന്റിയാഗോ: ചിലിയിലെ ജന നിബിഡമായ പ്രദേശങ്ങളിലുണ്ടായ കാട്ടുതീയില്‍ രണ്ടുപേര്‍ മരിച്ചു. 500 ഓളം വീടുകള്‍ അഗ്നിക്കിരയായി. 660 ഏക്കറോളം പടര്‍ന്ന തീയില്‍ ഒരാള്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
ശക്തമായ കാറ്റ് വാല്പരൈസോ, വിന ഡെല്‍മാര്‍ തുടങ്ങിയ തൊട്ടടുത്ത പ്രദേശങ്ങളിലേക്കും തീ വ്യാപിക്കാന്‍ കാരണമായിട്ടുണ്ട്. ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ കാട്ടുതീയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഏഴു പ്രവിശ്യകളില്‍ നിന്നായി 500ഓളം അഗ്നിശമന സേന ഉദ്യോഗസ്ഥാരാണ് രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ശക്തമായ കാറ്റ് രക്ഷാപ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുകയാണെന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 3000ത്തോളം ആള്‍ക്കാരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: