പെര്‍ത്ത്: ചൈനയിലേക്ക് പോകും വഴി ദുരൂഹ സാഹചര്യത്തില്‍ കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ അപകടകാരണം കണ്ടെത്താനുള്ള അവസാന പ്രതീക്ഷയും ഇല്ലാതാക്കി ബ്ളാക്ക് ബോക്സ് നിര്‍ജീവമായി. ലോകം കണ്ട ഏറ്റവും വലിയ തെരച്ചിലിനൊടുവില്‍ നാലോളം സിഗ്നലുകള്‍ ലഭിച്ചെങ്കിലും ബ്ളാക്ക്ബോക്സ് കണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഏപ്രില്‍ എട്ടിനു ശേഷം പുതിയ സിഗ്നലുകള്‍ ഒന്നും തന്നെ ലഭിക്കാതെ വന്നതാണ് ബ്ളാക്ക് ബോക്സ് നിര്ജ്ജീവമായെന്ന നിഗമനത്തിലെത്താന്‍ അധികൃതരെ പ്രേരിപ്പിച്ചത്.
സാധാരണ 30 ദിവസമാണ് ബ്ളാക്ക്ബോക്സിന്റെ കാലാവധിയെങ്കിലും ചിലപ്പോള്‍ മൂന്നോ നാലോ ദിവസങ്ങള്‍ കൂടി സിഗ്നലുകള്‍ ലഭിച്ചേക്കാം. മാര്‍ച്ച് എട്ടിന് അപ്രത്യക്ഷമായ വിമാനത്തിനായുള്ള തെരച്ചില്‍ 36 ദിവസം നീണ്ടു നിന്നു. അഞ്ചു ഇന്ത്യാക്കാരടക്കം 239 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: