കാമറൂണ്‍: നൈജീരിയയില്‍ ബൊക്കൊ ഹറാം ഇസ്ലാമിക ഭീകരര്‍ നടത്തിയ വിവിധ ആക്രമണങ്ങളില്‍ 135 പേര് കൊല്ലപ്പെട്ടു. വടക്ക് കിഴക്കന്‍ നൈജീരിയയില്‍ ബുധനാഴ്ചയ്ക്ക് ശേഷം നടന്ന ആക്രമണങ്ങളിലാണ് 135 പേര് കൊല്ലപ്പെട്ടതെന്ന് നൈജീരിയന്‍ സെനേറ്റര്‍ അറിയിച്ചു.
ദിക്വ, കാമറൂണ്‍ എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. ദിക്വയിലെ അധ്യാപക പരിശീലന കേന്ദ്രത്തില്‍ ആക്രമണം നടത്തിയ ഭീകരര്‍ അഞ്ച് പേരെ കൊലപ്പെടുത്തുകയും നിരവധി സ്ത്രീകളെ തട്ടിക്കൊണ്ടു പോയതായും സെനേറ്റര്‍ അഹമ്മദ് സെന്നാ അറിയിച്ചു. കാമറൂണിന് സമീപം രണ്ട് ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന ആക്രമണങ്ങളിലാണ് ഏറ്റവുമധികം പേര് കൊല്ലപ്പെട്ടത്.
എഴുപത് പേര് കൊല്ലപ്പെട്ടുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകളെങ്കിലും 130 പേര് കൊല്ലപ്പെട്ടതായാണ് വിവരം. കലാപ ബാധിത പ്രദേശമായ വടക്ക് കിഴക്കന്‍ നൈജീരിയയില്‍ ഈ വര്‍ഷം നടന്ന ആക്രമണ പരമ്പരകളില്‍ 1500 പേര് കൊല്ലപ്പെട്ടതായി ആംനെസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരില്‍ പകുതിയിലധികം പേരും സാധാരണക്കാരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: