വാഷിങ്ടണ്‍: ഉക്രെയ്ന് പ്രശ്നത്തില്‍ റഷ്യക്കെതിരേ മൂന്നാംഘട്ട ഉപരോധവുമായി അമേരിക്ക. ഉക്രെയ്നു മേലുളള കടന്നുകയറ്റം തുടരുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ നടപടി.
റഷ്യയുടെ പുതിയ നീക്കളെ ഉപരോധം കൊണ്ട് നേരിടാന്‍ അമേരിക്ക യൂറോപ്യന്‍ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഉക്രെയ്ന് സാമ്പത്തിക സഹായം നല്‍കണമെന്നും അമേരിക്ക ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഉക്രെന്റെ വര്‍ധിച്ചു വരുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി ഒരു ബില്ല്യണ്‍ ഡോളറിന്റെ സഹായം അമേരിക്ക പ്രഖ്യാപിച്ചു. വാഷിങ്ടണില്‍ വിളിച്ചു ചേര്‍ത്ത ജി7 രാജ്യങ്ങളുടെ യോഗത്തിലാണ് അമേരിക്ക സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്.
ഉക്രെയ്നെ സാമ്പത്തികമായി പിന്തുണക്കണമെന്ന് ലോകരാജ്യങ്ങളോട് അമേരിക്ക അഭ്യര്‍ത്ഥിച്ചു. അതേസമയം തങ്ങളുടെ കടം തീര്‍ത്തില്ലെങ്കില്‍ ഉക്രെയ്നിലേക്കുള്ള പ്രകൃതി വാതകം നിര്‍ത്തി വയ്ക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നല്കി. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള വാതക വിതരണത്തെയും ബാധിക്കുമെന്ന് റഷ്യ വ്യക്തമാക്കി. റഷ്യ പ്രകൃതി വാതകം നിഷേധിച്ചാല്‍ ഫ്രാന്‍സിന്റെയും ജര്‍മനിയുടെയും സഹായം തേടുമെന്ന് ഉക്രെയ്ന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: