യാന്ഗോണ്: മ്യാന്മറില് ബസ്സും കാറും കുട്ടിമുട്ടി ഉണ്ടായ അപകടത്തെ തുടര്‍ന്ന് 12 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മ്യാന്മറിലെ ബാഗോ മേഖലയിലെ തിരക്കേറിയ യാന്ഗോണ്-മണ്ടാലെ വഴിയിലാണ് അപകടം.
44 യാത്രക്കാരടങ്ങിയ ബസ് ഷാന്‍ തലസ്ഥാനമായ തൗന്ഗയീന്ന് യാന്ഗോണിലേക്ക് പോകുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങളും പൂര്‍ണമായി നശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: