ആറന്മുള: ആറന്മുള വിമാനത്താവള വിരുദ്ധ അനിശ്ചിതകാല സമരത്തിന്റെ അറുപതാംദിവസമായ ഇന്നലെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും മൂരിയാട് കര്‍ഷകസമിതി പ്രസിഡന്റുമായ വര്‍ഗ്ഗീസ് തൊടുപറമ്പില്‍ ഉദ്ഘാടനം ചെയ്തു.
ആറന്മുള വിമാനത്താവള പദ്ധതിക്ക് പിന്നില്‍ വന്‍ കുത്തകകള്‍ പ്രവര്‍ത്തിക്കുന്നതായും ഇവരുടെ താല്പര്യങ്ങള് ഭരണകൂടങ്ങള്‍ സംരക്ഷിക്കുകയായിരുന്നെന്നും വര്‍ഗ്ഗീസ് മുരിയാട് പറഞ്ഞു. മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ.ജി.നായര്‍ അദ്ധ്യക്ഷതവഹിച്ചു. പൈതൃകഗ്രാമകര്‍മ്മസമിതി മുഖ്യരക്ഷാധികാരി കുമ്മനം രാജശേഖരന്, പി.ഇന്ദുചൂഡന്, കെ.കൃഷ്ണന്‍കുട്ടി, ശ്രീരംഗനാഥന്, പി.ആര്.ഷാജി, കെ.ഐ.ജോസഫ്, കെ.പി.സോമന്, തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: