മുംബൈ: സയിദ് മുഷ്ഠാഖ് അലി ട്രോഫിക്കായുള്ള ട്വന്റി 20 ക്രിക്കറ്റിന്റെ സൂപ്പര്‍ലീഗ് പോരാട്ടത്തില്‍ കേരളത്തിന് ഗംഭീര വിജയം. ബൗളര്‍മാരുടെ കരുത്തില്‍ 19 റണ്‍സിന് ബംഗാളിനെയാണ് കേരളത്തിന്റെ ചുണക്കുട്ടികള്‍ തകര്‍ത്തെറിഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗാളിനെ 16.5 ഓവറില്‍ 82 റണ്‍സിന് എറിഞ്ഞിട്ടാണ് 19 റണ്‍സിന്റെ ഗംഭീര വിജയം കേരളം സ്വന്തമാക്കിയത്.
കേരള നിരയിലും ബംഗാള്‍ നിരയിലും രണ്ട് പേര് വീതം മാത്രമാണ് രണ്ടക്കം കടന്നത്. കേരളത്തിന് വേണ്ടി 51 റണ്‍സെടുത്ത റോഹന്‍ പ്രേമാണ് ടോപ് സ്കോറര്‍. രാകേഷ് 13 റണ്‍സുമെടുത്തു. ജഗദീഷ് (1), സഞ്ജു വി. സാംസണ് (1), ക്യാപ്റ്റന്‍ സച്ചിന് ബേബി (4), റൈഫി വിന്‍സന്റ് ഗോമസ് (4), ജാഫര്‍ ജമാല്‍ (3) തുടങ്ങി മുന്‍നിര മധ്യനിര താരങ്ങളെല്ലാം ബാറ്റിംഗില്‍ അമ്പേ പരാജയപ്പെട്ടു. ദല്‍ഹി നിരയില്‍ ആവ്ലിന് ഘോഷ്, പങ്കജ് ഷാ എന്നിവര്‍ 27 റണ്‍സ് വീതമെടുത്തു. നാല് ഓവറില്‍ വെറും ആറ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ മനുകൃഷ്ണനാണ് ബംഗാളിനെ തകര്‍ത്തെറിഞ്ഞത്. പി. പ്രശാന്തും രാകേഷും രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി.
ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തില്‍ ബറോഡ രാജസ്ഥാനെ 10 വിക്കറ്റിന് തകര്‍ത്ത് തുടര്‍ച്ചയായ മൂന്നാം വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് 19.3 ഓവറില്‍ 103 റണ്‍സിന് ഓള് ഔട്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ബറോഡ 16.1 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 105 റണ്‍സെടുത്തു. ഇന്ന് നടക്കുന്ന അവസാന മത്സരത്തില്‍ കേരളം ബറോഡയെയും ദല്‍ഹി രാജസ്ഥാനെയും നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: