Thursday, May 8, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശബ്ദം അഭിനയത്തിന്‌ വഴിമാറിയ കഥ

Janmabhumi Online by Janmabhumi Online
Apr 11, 2014, 06:48 pm IST
in Lifestyle
FacebookTwitterWhatsAppTelegramLinkedinEmail

ഈശ്വരന്‍ അനുഗ്രഹിച്ചു നല്‍കിയ തേന്‍തുള്ളിപോലുള്ള മധുര സ്വരം…ആരും ഒന്ന്‌ കേട്ടിരുന്നു പോകും… പ്രായം 50 പിന്നിടുമ്പോഴും ആ മധുരസ്വരം കാത്തുസൂക്ഷിക്കാന്‍ കഴിയുന്നതിന്‌ പിന്നില്‍ പ്രത്യേകിച്ച്‌ രഹസ്യമൊന്നുമില്ലെന്നാണ്‌ ഈ കലാകാരിയുടെ പക്ഷം. സിനിമാ- സീരിയല്‍ മേഖലകളില്‍ ഡബ്ബിങ്‌ ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചുവരുന്ന സുമംഗലയാണ്‌ ഈ മധുരസ്വരത്തിന്റെ ഉടമ.

പ്രായം ഇത്രപിന്നിട്ടെങ്കിലും ശബ്ദത്തിന്‌ ഇപ്പോഴും വിറയലില്ല, ഓരോ ദിനം കടന്നുപോകുമ്പോഴും ശബ്ദത്തിന്റെ സൗകുമാര്യത ഏറി വരുന്നു. എറണാകുളം വരാപ്പുഴ സ്വദേശിയായ സുമംഗല 2007-ലാണ്‌ ഡബ്ബിങ്‌ മേഖലയിലേക്ക്‌ കടന്നുവരുന്നത്‌. ഫെഫ്കയിലൂടെയുള്ള തുടങ്ങിയ ആ യാത്ര ഇന്ന്‌ അഭിനയലോകത്ത്‌ എത്തിനില്‍ക്കുന്നു.

കുട്ടിക്കാലത്ത്‌ സംഗീതത്തിനോടായിരുന്നു താല്‍പ്പര്യം. തിരുവനന്തപുരത്തെ സ്കൂള്‍ കാലഘട്ടത്തില്‍ തുടങ്ങിവെച്ച ശബ്ദത്തിന്റെ വഴിയിലേക്കുള്ള ആദ്യ യാത്രയെ ജീവിതത്തിലെ സുന്ദരമായ കാലഘട്ടം എന്നു പറയാനാണ്‌ അവര്‍ക്ക്‌ ഏറെ ഇഷ്ടം. റേഡിയോയിലെ ‘ബാലലോകം’എന്ന ആ പരിപാടി ഇന്നും ഓര്‍മ്മയില്‍ മങ്ങാതെ കിടക്കുന്നു.

എറണാകുളത്തെ ഒരു പരസ്യ കമ്പനിയില്‍ ജോലിചെയ്തുവരുമ്പോഴാണ്‌ സുമംഗലയുടെ ജീവിതം മാറ്റിമറിക്കപ്പെട്ടത്‌. സ്വകാര്യ ചാനലിലെ ഒരു പരിപാടിയുടെ പ്രോഗ്രാം മാനേജരാകാന്‍ അവസരം ലഭിച്ചതോടെ ഡബ്ബിങ്ങിന്റെ മേഖലയിലേക്കുള്ള വഴിയുംതെളിഞ്ഞു. അങ്ങനെ പരിപാടികള്‍ക്ക്‌ ശബ്ദം നല്‍കിത്തുടങ്ങി.

അക്കാലത്തൊക്കെ പരിപാടിയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെയാണ്‌ ശബ്ദം നല്‍കിയിരുന്നത്‌. അതുകൊണ്ടുതന്നെ കൊച്ചി എഫ്‌.എമ്മിലടക്കം പരിപാടികള്‍ക്ക്‌ ശബ്ദം നല്‍കാന്‍ സുമംഗലക്ക്‌ അവസരം ലഭിച്ചു. പരിചയസമ്പന്നരായ പലരും ഉണ്ടായിട്ടും ഇവരുടെ ശബ്ദം വേറിട്ടുനിന്നു.

ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരമാണ്‌ ഈ മേഖലയില്‍ തുടരാന്‍ തീരുമാനിച്ചത്‌. വര്‍ഷങ്ങളായി ഈ മേഖലയില്‍ നില്‍ക്കുന്ന പലരുടെയും ഇടയിലേക്ക്‌ വളരെ വൈകിയാണ്‌ ചെന്നതെങ്കിലും പരിചയസമ്പന്നരായ പലരും ഇരു കയ്യുംനീട്ടിയാണ്‌ തന്നെ സ്വീകരിച്ചതെന്ന്‌ ഈ കലാകാരി പറയുന്നു. ചലച്ചിത്ര നടി താരാകല്ല്യാണിന്റെ അമ്മ സുബ്ബലക്ഷ്മിക്കുവേണ്ടിയാണ്‌ ആദ്യം ശബ്ദം നല്‍കിയത്‌. മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണിക്ക്‌ ശബ്ദം നല്‍കുന്നതും സുമംഗലയാണ്‌.

2007- മുതല്‍ ഈ കാലം വരെയും എത്ര പേര്‍ക്ക്‌ ശബ്ദം നല്‍കിയിട്ടുണ്ടെന്ന്‌ ഇവര്‍ക്ക്‌ ഓര്‍മ്മയില്ല. ഓര്‍മ്മ മങ്ങിയിട്ടല്ല. എണ്ണിയാല്‍ തീരാത്ത അത്ര തവണ ശബ്ദം നല്‍കിയിട്ടുണ്ടെന്നും അവയൊന്നും എണ്ണിവെക്കാറില്ലെന്നും സുമംഗല പറയുന്നു.

ഡബ്ബിങ്‌ ജോലികള്‍ ചെയ്തു വരുന്നതിനിടെയാണ്‌ അഭിനയലോകത്തേക്കുള്ള ചുവടുമാറ്റം. “അഭിനയിക്കാനുള്ള കഴിവുണ്ടെന്ന്‌ പലരും പറഞ്ഞെങ്കിലും കാമറക്കു മുന്നില്‍ നില്‍ക്കാന്‍ ആദ്യമൊന്നും താല്‍പ്പര്യമുണ്ടായിരുന്നില്ല. അടച്ചിട്ടമുറിയില്‍ ആരെയും കാണാതെ ശബ്ദം നല്‍കുന്നത്‌ എളുപ്പമാണെന്നും കാമറയുടെ മുന്നില്‍ അത്‌ പറ്റില്ലെന്നും വിചാരിച്ചിരുന്നു. ഇപ്പോള്‍ അഭിനയത്തിനോടാണ്‌ താല്‍പ്പര്യം. വലിയ വലിയ കഥാപാത്രങ്ങളല്ലെങ്കിലും സിനിമയില്‍ നല്ല വേഷങ്ങള്‍ ലഭിക്കുന്നുണ്ട്‌.”- സുമംഗല പറഞ്ഞു.

ശബ്ദത്തിന്റെയും അഭിനയത്തിന്റെയും മേഖലകളില്‍ വൈകി വന്ന ആളാണ്‌ ഈ കലാകാരി. പ്രായത്തിന്റെ പരിഗണനയാണ്‌ ഈ മേഖലയില്‍ പിടിച്ചുനില്‍ക്കാന്‍ കാരണമെന്ന്‌ ഇവര്‍ പറയുന്നു. അമ്മ വേഷങ്ങളാണ്‌ അധികവും ചെയ്യുന്നത്‌. പ്രമാണി, ചട്ടക്കാരി, ഉലകംചുറ്റം വാലിഭന്‍ തുടങ്ങിയവയാണ്‌ സുമംഗലയുടെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍.

തിരക്കേറിയതിനാല്‍ ഇപ്പോള്‍ സീരിയല്‍ മാറ്റിനിര്‍ത്തി സിനിമയില്‍ മാത്രമാണ്‌ ഡബ്ബ്‌ ചെയ്യുന്നത്‌. “അഭിനയിക്കുന്നവരില്‍ നിന്നുമാത്രമല്ല പലരില്‍ നിന്നും അവജ്ഞ നേരിടേണ്ടി വരുന്ന മേഖലയാണ്‌ ഡബ്ബിങ്‌. പലപ്പോഴും നമ്മുടെ പേരുകള്‍ സിനിമാക്കാര്‍ വിട്ടു പോകുന്നു. സിനിമയുടെ തുടക്കത്തില്‍ അല്ലെങ്കില്‍ അവസാനമെങ്കിലും പേരുകളൊക്കെ എഴുതിച്ചേര്‍ത്തിരുന്നെങ്കില്‍ എന്ന്‌ ആഗ്രഹിക്കാറുണ്ട്‌. പല നടിമാരും സ്വന്തം വിജയത്തിനുപിന്നില്‍ മറ്റാരുടെയും പേര്‌ ചേര്‍ക്കാന്‍ ആഗ്രഹിക്കാത്തവരാണ്‌.” സുമംഗല കൂട്ടിച്ചേര്‍ത്തു.

പ്രശസ്ത കാര്‍ട്ടൂണിസ്റ്റ്‌ സുകുമാറിന്റെ മകള്‍ കൂടിയാണ്‌ സുമംഗല. “കാര്‍ട്ടൂണുമായിട്ട്‌ യാതൊരു ബന്ധവുമില്ലെങ്കിലും എഴുത്തിനോട്‌ ചെറിയ കമ്പമുണ്ട്‌. പലയിടത്തും സംസാരിക്കുന്നതുകേട്ട്‌ അച്ഛന്‍ തന്നെയാണ്‌ എന്റെ തലയില്‍ എന്തൊക്കെയോ ഉണ്ടെന്ന്‌ പറഞ്ഞത്‌. ഒരു നോവലിന്റെ പണിപ്പുരയിലാണ്‌. പ്രസിദ്ധീകരിച്ചില്ലെങ്കിലും എഴുത്ത്‌ വിടില്ല.”- അവര്‍ പറഞ്ഞു നിര്‍ത്തി…

ഭര്‍ത്താവ്‌ കെ.ജി.സുനിലിനും ഇളയമകനുമൊത്താണ്‌ ഇപ്പോള്‍ താമസം. മൂത്തമകന്‍ കുടുംബത്തിനൊപ്പം ബംഗളൂരുവിലാണ്‌.

ശ്യാമ ഉഷ

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയും നാല് ചൈനീസ് പൗരന്മാരും നേപ്പാൾ അതിർത്തിയിൽ പിടിയിൽ : യുവതിയുടെ ഫോണിൽ കൂടുതലും പാക് നമ്പറുകൾ

Kerala

കര്‍ദിനാള്‍ റോബര്‍ട് പ്രിവോസ്റ്റ് പുതിയ മാര്‍പാപ്പ, അമേരിക്കയില്‍ നിന്നുളള ആദ്യ പോപ്പ്

India

പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യന്‍ പ്രത്യാക്രമണം, ഇസ്ലാമബാദിലും കറാച്ചിയിലും ലാഹോറിലും മിസൈല്‍ വര്‍ഷം

പാകിസ്ഥാന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ കശ്മീരിലെ ചില പ്രദേശങ്ങളെ ഇന്ത്യ ഇരുട്ടിലാഴ്ത്തിയതിന്‍റെ ചിത്രം
India

എല്ലാം മുന്‍കൂട്ടിക്കണ്ട് മോദിയുടെ നഗരങ്ങള്‍ ഇരുട്ടിലാക്കിക്കൊണ്ടുള്ള മോക് ഡ്രില്‍ ഗുണമായി; അതിര്‍ത്തിനഗരങ്ങള്‍ ഇരുട്ടിലാക്കി ഇന്ത്യ

News

ആകാശയുദ്ധം, പാകിസ്ഥാന്റെ ആക്രമണ ശ്രമം തകര്‍ത്ത് ഇന്ത്യ, വിമാനങ്ങളും മിസൈലുകളും ഡ്രോണുകളും വെടിവച്ചിട്ടു

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ എംജിഎസ്സിനെ അനുസ്മരിച്ചു

പാകിസ്ഥാന്‍ പറഞ്ഞത് അഞ്ച് ഇന്ത്യന്‍ വിമാനം വെടിവെച്ചിട്ടെന്ന്, ഏഴ് ഇന്ത്യന്‍ വിമാനം വെടിവെച്ചിട്ടെന്ന് മാത്യു സാമുവല്‍

ഇന്ത്യൻ സൈന്യത്തിൽ അഭിമാനം ; കുഞ്ഞ് ജനിച്ചത് ഓപ്പറേഷന്‍ സിന്ദൂര്‍ നടന്ന രാത്രി; കുഞ്ഞിന് ‘സിന്ദൂര്‍’ എന്ന് പേരിട്ട് മാതാപിതാക്കള്‍

പത്താൻകോട്ട് വ്യോമതാവളത്തിൽ പാകിസ്ഥാന്റെ ഡ്രോൺ ആക്രമണം ; തിരിച്ചടിച്ച് ഇന്ത്യ

എസ് 400 എന്ന റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങിയ 400 കിലോമീറ്റര്‍ വരെ അകലെയുള്ള മിസൈലുകളെയും ഡ്രോണുകളെയും പ്രഹരിക്കാന്‍ ശേഷിയുള്ള വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം. ഇതില്‍ നിന്നും തൊടുക്കുന്ന മിസൈല്‍ 400 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള മിസൈലുകളെ അടിച്ചിടും (ഇടത്ത്)

മോദിയുമായുള്ള ബന്ധത്താല്‍ പുടിന്‍ നല്‍കിയ റഷ്യയുടെ എസ് 400 വ്യോമപ്രതിരോധ സംവിധാനം രക്ഷയായി

എസ്എസ്എല്‍സി പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും

വീണ്ടും നിപ, രോഗം സ്ഥിരീകരിച്ചത് വളാഞ്ചേരി സ്വദേശിനിക്ക്

പാകിസ്ഥാന്‍ നടത്തിയ മിസൈല്‍ ആക്രമണം ഇന്ത്യന്‍ സായുധ സേന പരാജയപ്പെടുത്തി, പാക് വെടിവെപ്പില്‍ 16 പേര്‍ മരിച്ചെന്ന് സ്ഥിരീകരിച്ച് ഇന്ത്യ

പേരാവൂര്‍ എം എല്‍ എ സണ്ണി ജോസഫ് കെപിസിസി അധ്യക്ഷന്‍, അടൂര്‍ പ്രകാശ് യു ഡി എഫ് കണ്‍വീനര്‍

ആഡംബര ഹോട്ടലില്‍ സ്ത്രീകളെ ഉള്‍പ്പെടെ അസഭ്യം വിളിച്ചു; നടന്‍ വിനായകന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies