മുംബൈ: ബലാത്സംഗ പ്രതികളെ ന്യായീകരിച്ച് വിവാദ പ്രസ്താവന നടത്തിയ സമാജ്വാദി പാര്‍ട്ടിനേതാവ് മുലായംസിങ് യാദവിന് പിന്നാലെ മറ്റെരു നേതാവും വിവാദത്തില്‍. ബലാത്സംഗകുറ്റത്തിന് പ്രതിയെ കൂടാതെ ഇരയെയും ശിക്ഷിക്കണമെന്നാണ് മഹാരാഷ്ട്രയിലെ സമാജ്വാദി പാര്‍ട്ടി നേതാവ് അബു അസ്മി പറഞ്ഞിരിക്കുന്നത്. ബലാത്സംഗം നടന്നാല്‍ പ്രതിയെ പോലെ ഇരയും തുല്യ കുറ്റവാളിയാണ്. ഇസ്ലാം നിയമപ്രകാരം ബലാത്സംഗത്തിനുള്ള ശിക്ഷ തൂക്കികൊല്ലുക എന്നതാണ്. എന്നാല്‍ ശിക്ഷ പുരുഷന്മാര്ക്ക് മാത്രമാണ് നല്‍കുന്നത്.
സ്ത്രീകള്‍ക്ക് ശിക്ഷ നല്‍കുന്നില്ല. ഇന്ത്യയില്‍ പരസ്പര സമ്മതത്തോടെയുള്ള ലൈംഗികതയ്ക്ക് തടസ്സമില്ല. എന്നാല്‍ ഇതേ വ്യക്തി പരാതിപ്പെട്ടാല്‍ കുഴപ്പങ്ങളുണ്ടാകും. ഇക്കാലത്ത് അത്തരത്തിലുള്ള ഒരു പാട് സംഭവങ്ങള്‍ നമ്മള് കാണാറുണ്ട്. ആരെങ്കിലും തൊട്ടാലും തൊട്ടില്ലെങ്കിലും പെണ്‍കുട്ടികള്‍ പരാതി നല്‍കും. അതോടെ പുരുഷന്റെ മാനം നശിക്കും. സമതത്തോടെയോ അല്ലാതെയോ ബലാത്സംഗം നടന്നാലും ഇസ്ലാം നിയമ പ്രകാരമുള്ള ശിക്ഷ നല്‍കണമെന്നും അബു അസ്മി പറയുന്നു. സ്ത്രീകള്‍ വിവാഹിതരോ അവിവാഹിതരോ ആകട്ടെ സമ്മതത്തോടെയോാ അല്ലാതെയോ പുരുഷനോടൊപ്പം പോയാല്‍ അവളെ തൂക്കിക്കൊല്ലണം. രണ്ടുപേരെയും തൂക്കികൊല്ലണമെന്നും അസ്മി പറയുന്നു.
അസ്മി ഈ പ്രസ്താവന നടത്തി അല്പം കഴിയുന്നതിനുമുമ്പുതന്നെ മകന് ഫര്ഹാന് അസ്മി എതിര്‍പ്പുമായി രംഗത്തെത്തി. മാനഭംഗക്കേസില്‍ പുരുഷനെ നൂറു തവണ തൂക്കിക്കൊല്ലണമെന്ന അഭിപ്രായക്കാരനാണ് താനെന്ന് വടക്കന്‍ മുംബൈയില്‍ എസ്പി സ്ഥാനാര്‍ത്ഥിയായ അദ്ദേഹം പറഞ്ഞു. തനിക്ക് അഞ്ച് സഹോദരിമാരുണ്ട്. കുടുംബത്തിലെ എല്ലാവര്ക്കും ഇതേ അഭിപ്രായമാണെന്ന് അദ്ദേഹം പറഞ്ഞു. അബു അസ്മിയുടെ മരുമകളും ഫര്ഹാന് അസ്മിയുടെ ഭാര്യയുമായ അയ്ഷാ ടാക്കിയും ഈ പ്രസ്തവനയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. മുലായംസിംഗിനു പിന്നാലെ നേതാവായ അസ്മിയും വിവാദ പരാമര്‍ശം നടത്തിയത് സമാജ്വാദി പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം പ്രശ്നങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്.
പെണ്‍കുട്ടികള്‍ ആദ്യം ആണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കും. പിന്നീട് ഇവര്‍ തമ്മില്‍ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ പെണ്‍കുട്ടികള്‍ ആണ്കുട്ടികളുടെമേല് മാനഭംഗക്കുറ്റം ആരോപിക്കും. അവര്‍ ആണ്കുട്ടികളല്ലേ തെറ്റുകള്‍ പറ്റുന്നത് സ്വഭാവികമാണ് അതിന് വധശിക്ഷ നല്‍കുന്നത് കടന്നകൈയ്യാണ് എന്നിങ്ങനെയായിരുന്നു മുലായത്തിന്റെ വിവാദ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: