കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പ് എയുപി സ്കൂള്‍ ഒരു സംഘം ആളുകള്‍ പൊളിച്ചു. സ്കൂള്‍ ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് സ്കൂള്‍ പൊളിച്ചു മാറ്റിയത്.
സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കോഴിക്കോട് വയനാട് റോഡ് ഉപരോധിക്കുകയാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലാണ് ഉപരോധം.
കുറച്ചു നാളായി ഭൂമാഫിയ സ്കൂള്‍ ഭൂമി വിലക്കു വാങ്ങി മറിച്ചു വില്ക്കാന് നീക്കം നടത്തുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സ്കൂള്‍ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.
ഇതിനിടെയാണ് സ്കൂള്‍ തകര്‍ത്തത്. മാനേജരുടെ നേതൃത്വത്തിലാണ് സ്കൂള്‍ തകര്ത്തതതെന്നാണ് ആരോപണം.
മുന്നു കെട്ടിടങ്ങളുള്ള സ്കൂളിന്റെ രണ്ടു കെട്ടിടങ്ങള്‍ ജെസിബി ഉപയോഗിച്ച് തകര്‍ത്ത നിലയിലാണ്. അമ്പതോളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ഡിപിഐ ഷെയ്ഖ് പരീത് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: