ന്യൂദല്‍ഹി: ഇന്നലെ തെരഞ്ഞെടുപ്പ് നടന്ന 91 മണ്ഡലങ്ങളിലും കനത്ത പോളിംഗ്. പതിനാലു സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായിട്ടാണ്ഈ മണ്ഡലങ്ങള്‍. ഛത്തീസ്ഗഡില്‍ 74 ശതമാനം പോളിംഗ് നടന്നു. യു.പിയില്‍ 65 ശതമാനമാണിത്. ദല്‍ഹിയില്‍ 64 ശതമാനമാണ് പോളിംഗ്. 2009ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ 12 ശതമാനം കൂടുതല്‍. ജാര്‍ഖണ്ഡില്‍ 58 ശതമാനമാണ് പോളിംഗ്. മധ്യപ്രദേശില്‍ 55 ശതമാനവും ഹരിയാനയില്‍ 68 ശതമാനം പേരും വോട്ട്രേഖപ്പെടുത്തി.
ബീഹാറിലൊഴിച്ച് എങ്ങും വലിയ അക്രമങ്ങള്‍ നടന്നിട്ടില്ല. തെരഞ്ഞെടുപ്പ് ആരംഭിക്കുന്നതിനു തൊട്ടുമുന്‍പ് ബീഹാറില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ബോംബ്സ്ഫോടനത്തില്‍ രണ്ടു സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടു. ഒറീസയില്‍ മാവോയിസ്റ്റുകള്‍ വോട്ടിംഗ് യന്ത്രത്തിെന്റ ബാറ്ററികള്‍ തട്ടിയെടുത്തു കൊണ്ടുപോയി. ബീഹാറില്‍ 22 സ്ഥലങ്ങളില്‍ വോട്ടെടുപ്പ് മാറ്റിവച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ 54 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തി. ലക്ഷദ്വീപില്‍ 72 ശതമാനവും ഒറീസയില്‍ 60 ശതമാനവും പേര് വോട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: