കൊച്ചി: നടന് ഇന്നസെന്റിന്റെ സാന്നിധ്യംകൊണ്ടു ശ്രദ്ധേയമായ ചാലക്കുടിയില്‍ 77 ശതമാനം പോളിംഗ്. ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. ബി ഗോപാലകൃഷ്ണന് രാവിലെ തന്നെ വോട്ട് ചെയ്യാനെത്തി. രാവിലെ ഏഴരക്കു തൃശൂര്‍ മഹാരാജാസ് പോളി ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ അദ്ദേഹം വോട്ട് രേഖപ്പെടുത്തി. എല്‍ഡിഎഫ് സ്വതന്ത്രന് ഇന്നസെന്റ് ഇരിങ്ങാലക്കുട ഗവണ്മെന്റ് ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ വോട്ട്് രേഖപ്പെടുത്തി. യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.സി. ചാക്കോയ്ക്ക് എറണാകുളം മണ്ഡലത്തിലായിരുന്നു വോട്ട്. അദ്ദേഹം കച്ചേരിപ്പടി സെന്റ് ആല്‍ബേര്‍ട്ട്സ് സ്കൂളിലെത്തിയാണു വോട്ട് ചെയ്തത്. ചാലക്കുടിയില്‍ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ വോട്ടു ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞുവീണു മരിച്ചു. ശ്രീമൂല നഗരം പഞ്ചായത്തില്‍ ശ്രീഭൂതപുരം 32 ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ അറുപതുകാരി ഐഷാ ബീവിയാണു മരിച്ചത്. ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തിലെ കയ്പമംഗലം നിയമസഭാ മണ്ഡലത്തില്‍ 74.5 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ചാലക്കുടി(73.8), കൊടുങ്ങല്ലൂര്‍(73.8), പെരുമ്പാവൂര്‍(77.5), കോതമംഗലം(78.6), ആലുവ(78.6), കുന്നത്തുനാട്(81.5) എന്നിങ്ങനെയാണു മറ്റു നിയോജക മണ്ഡലങ്ങളിലെ പോളിംഗ് ശതമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: