കൊച്ചി: ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുമ്പോഴും അതിനെ അവഗണിച്ചു വോട്ട് രേഖപ്പെടുത്താന്‍ എത്തിയവര്‍ക്കു അതിനുള്ള അവസരം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നിഷേധിച്ചതായി ആക്ഷേപം. കച്ചേരിപ്പടി സെന്റ് തെരേസാസ് മേഴ്സി ഹോമിലെ അന്തേവാസികള്ക്കായിരുന്നു ഇന്നലെ ഈ ദുര്‍വിധി ഉണ്ടായത്. ഇവരോടൊപ്പമുള്ള അഞ്ചോളം കന്യാസ്ത്രീകളില്‍ ചിലര്‍ക്കും എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ നിലപാടു മൂലം വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല.
48 ഓളം അന്തേവാസികളാണു സെന്റ് തെരേസാസ് മേഴ്സി ഹോമിലുള്ളത്. ഇവരില്‍ 23 ഓളം പേര്‍ക്കു മാത്രമേ ഇന്നലെ വോട്ട് ചെയ്യാന്‍ കഴിഞ്ഞുള്ളൂ. പരസഹായമില്ലാതെ നടക്കാന്‍പോലും കഴിയാത്ത അന്തേവാസികളെ സ്ട്രക്ചറിലും മറ്റും പോളിംഗ് സ്റ്റേഷനായ പുല്ലേപ്പടി ദാരുള്‍ ഉലൂം സ്കൂളിലെത്തിച്ചപ്പോള്‍ മറ്റൊരാളുടെ സഹായത്തോടെ വോട്ട് ചെയ്യാന്‍ അനുവദിക്കില്ലായെന്നു എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ശഠിക്കുകയായിരുന്നു. ഇതുമൂലം വോട്ടിംഗ് യന്ത്രത്തിനു അടുത്തെത്തി വോട്ട് ചെയ്യാന്‍ ആരോഗ്യമില്ലാത്ത ചിലര്‍ക്കു സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ കഴിഞ്ഞില്ല. മേഴ്സി ഹോമില്‍ അടുത്തനാളില്‍ സ്ഥലം മാറിയെത്തിയ കന്യാസ്ത്രീകളില്‍ ചിലര്‍ക്കും വോട്ട് ചെയ്യാനായില്ല. സ്ഥലം മാറ്റം ലഭിച്ചപ്പോള്‍ തന്നെ മുമ്പു ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലെ വോട്ടര്‍ പട്ടികയില്‍നിന്നു ഇവരെ തിരച്ചറിയാവുന്ന പ്രാദേശിക നേതാക്കള്‍ ഇടപെട്ട് ഉടന്‍ തന്നെ പേരു നീക്കം ചെയ്തതാണു കാരണം. പുതിയ സ്ഥലത്തെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ വേണ്ടത്ര സമയവും ഇവര്‍ക്കു ലഭിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: